കശ്മീരില്‍ തട്ടിക്കൊണ്ടുപോയ ബിജെപി നേതാവിനെ സുരക്ഷാസേന മോചിപ്പിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, July 15, 2020

കശ്മീരില്‍ തട്ടിക്കൊണ്ടുപോയ ബിജെപി നേതാവിനെ സുരക്ഷാസേന മോചിപ്പിച്ചു

സോപോർ: അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയ കശ്മീരിലെ ബിജെപി നേതാവ് മെഹ്റാജുദ്ദീൻ മല്ലയെ സുരക്ഷാ സേനയും പോലീസും ചേർന്ന് നടത്തിയ നീക്കത്തിലൂടെ മോചിപ്പിച്ചു. ഒരു ദിവസം നീണ്ടുനിന്ന പരിശ്രമത്തിനൊടുവിലാണ് സുരക്ഷാസേനയും ജമ്മു കശ്മീർ പോലീസും ചേർന്ന് ഇയാളെ രക്ഷപ്പെടുത്തിയത്. സോപോർ ജില്ലയിലെ വാട്ടർഗ്രാം മുനിസിപ്പൽ കമ്മിറ്റി വൈസ് പ്രസിഡന്റാണ് മെഹ്റാജുദ്ദീൻ. ലഷ്കറിന്റെ സോപോർ കമാൻഡർ സാജദ് എന്ന ഹൈദറിന്റെ കുടുംബാംഗങ്ങളെ തടങ്കലിലാക്കിയാണ് മല്ലയെ രക്ഷപ്പെടുത്താനുള്ള നടപടി ആരംഭിച്ചത്. രണ്ടുദിവസങ്ങൾക്ക് മുമ്പ് ബിജെപി പ്രവർത്തകരെ ഹൈദർ ഭീഷണിപ്പെടുത്തിയിരുന്നു. കശ്മീർ ഇൻസ്പെക്ടർ ജനറലിനും സമാനമായ രീതിയിൽ ഭീഷണിപ്പെടുത്തിയിരുന്നു. ബുധനാഴ്ച രാവിലെ മുതലാണ് മല്ലയെ കാണാതായത്. വീടിന് സമീപം റോഡിൽ നിന്ന അദ്ദേഹത്തെ രാവിലെ 8.30നും ഒമ്പതിനുമിടെയാണ് അജ്ഞാതർ തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോയി മണിക്കൂറുകൾ കഴിഞ്ഞിട്ടും കണ്ടെത്താനാവാതെ വന്നതോടെയാണ് പോലീസ് സുരക്ഷാസേനയുടെ സഹായം തേടിയത്. കഴിഞ്ഞയാഴ്ച കശ്മീരിലെ ഒരുബിജെപി നേതാവ് വസീം ബാരിയേയും പിതാവിനെയും സഹോദരനേയും ഭീകരവാദികൾ വധിച്ചിരുന്നു. ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും ബന്ദിപ്പോര ജില്ലാ മുൻ പ്രസിഡന്റുമായിരുന്നു വസീം ബാരി. ബന്ദിപ്പോരയിലെ വീടിന് പുറത്തുവച്ച് ജൂലായ് എട്ടിന് രാത്രി 8.45 ഓടെയാണ് ബാരിയെ ഭീകരർ വധിച്ചത്. Content Highlights: J&K police and security forcesrescued Kashmir BJP leader Mehrajudin Malla who was abducted by unknown persons


from mathrubhumi.latestnews.rssfeed https://ift.tt/2C5SJvP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages