ഒന്നായ െഫെസലിനെ രണ്ടെന്നു കണ്ടളവില്‍...! ഫൈസല്‍ ഫരീദ് കാണാമറയത്ത് ; അസലേത്, അപരനേത്? കസ്റ്റംസും എന്‍.ഐ.എയും ആശയക്കുഴപ്പത്തില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, July 15, 2020

ഒന്നായ െഫെസലിനെ രണ്ടെന്നു കണ്ടളവില്‍...! ഫൈസല്‍ ഫരീദ് കാണാമറയത്ത് ; അസലേത്, അപരനേത്? കസ്റ്റംസും എന്‍.ഐ.എയും ആശയക്കുഴപ്പത്തില്‍

കൊച്ചി: സ്വര്‍ണക്കടത്തിന്റെ മുഖ്യസൂത്രധാരന്‍ ഫൈസല്‍ ഫരീദ് കാണാമറയത്തു തുടരുമ്പോഴും ഇയാള്‍ ആരെന്ന കാര്യത്തില്‍ എന്‍.ഐ.എയും കസ്റ്റംസും ആശയക്കുഴപ്പത്തില്‍! െഫെസല്‍ എറണാകുളം സ്വദേശിയാണെന്ന നിഗമനത്തിലാണു കസ്റ്റംസ്. എന്‍.ഐ.എയുടെ എഫ്.ഐ.ആറിലും എറണാകുളം സ്വദേശിയെന്നായിരുന്നെങ്കിലും പിന്നീടു തൃശൂര്‍ സ്വദേശിയെന്നു തിരുത്തി. പ്രതികള്‍ മുങ്ങാതിരിക്കാന്‍ തെറ്റായ വിവരങ്ങള്‍ പുറത്തുവിട്ടശേഷം പിന്നീട് വലയിലാക്കുന്ന രീതിയും എന്‍.ഐ.എ, സി.ബി.ഐ. പോലുള്ള കുറ്റാന്വേഷണ ഏജന്‍സികള്‍ക്കുണ്ട്.

നാലുവര്‍ഷം മുമ്പ് സ്വപ്‌ന സുരേഷ് ജോലിചെയ്തിരുന്ന എയര്‍ കാര്‍ഗോ ടെര്‍മിനല്‍ ഹാന്‍ഡ്‌ലിങ് കമ്പനിയിലെ ജീവനക്കാരെ കസ്റ്റംസ് വീണ്ടും ചോദ്യംചെയ്തപ്പോഴാണു െഫെസലിന്റെ കാര്യത്തില്‍ ആശയക്കുഴപ്പമാരംഭിച്ചത്. കമ്പനിയിലെ ചില ജീവനക്കാര്‍ 2019 ഏപ്രിലിലെ തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായിരുന്നു. സ്വര്‍ണം എറണാകുളത്തെ െഫെസലിനു വേണ്ടിയെന്നായിരുന്നു അവരുടെ മൊഴി. കഴിഞ്ഞദിവസത്തെ ചോദ്യംചെയ്യലിലും ഇതാവര്‍ത്തിച്ചു. ബാങ്ക് അക്കൗണ്ട് വഴി കാരിയര്‍മാര്‍ക്കുള്ള പ്രതിഫലവും െഫെസലാണു നല്‍കിയത്.

നാട്ടില്‍ െഫെസലിനു തടിവ്യവസായവും ഫര്‍ണിച്ചര്‍ ബിസിനസുമാണെന്ന് ഇവര്‍ കസ്റ്റംസിനെ അറിയിച്ചു. അന്നു പിടിയിലായവര്‍ െഫെസലിന്റെ പേര് ആദ്യം വെളിപ്പെടുത്തിയിരുന്നില്ല. 15 കിലോഗ്രാം സ്വര്‍ണമാണു െഫെസലിനായി കൊണ്ടുവന്നത്. അഭിഭാഷകന്‍, വിമാനത്താവള ജീവനക്കാര്‍, കാര്‍ഗോ ഏജന്റുമാര്‍ എന്നിവരും കേസില്‍ പ്രതികളായിരുന്നു. നെടുമ്പാശേരി വിമാനത്താവളം വഴി 2013-2015 കാലയളവില്‍ 2000 കിലോ സ്വര്‍ണം കടത്തിയ കേസിലും മുഖ്യപ്രതിയാണു െഫെസല്‍. മൂവാറ്റുപുഴ സ്വര്‍ണക്കടത്ത് സംഘത്തിലെ പ്രധാനിയെന്നാണു ഡി.ആര്‍.ഐ. ഇയാളെ വിശേഷിപ്പിക്കുന്നത്.

2017-ല്‍ കോഫെപോസ പ്രകാരം െഫെസലിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 'െകെപ്പമംഗലം െഫെസലി'നെക്കുറിച്ചുള്ള വാര്‍ത്തകള്‍ നാട്ടുകാര്‍ക്ക് ഇപ്പോഴും അവിശ്വസനീയമാണ്. നാട്ടില്‍ ഇയാള്‍ക്ക് അരക്കോടി രൂപയുടെ കടബാധ്യതയുണ്ട്. വീടുള്‍പ്പെടെ ജപ്തി ഭീഷണിയില്‍. ഗള്‍ഫിലെ ബിസിനസും കടക്കെണിയിലെന്നാണ് അഭ്യൂഹം.

ഇതെല്ലാം അന്വേഷണ ഏജന്‍സികളെ ആശയക്കുഴപ്പത്തിലാക്കിയതോടെയാണു മൂവാറ്റുപുഴ സ്വദേശിയിലേക്കുതന്നെ തിരിയുന്നത്. ദുബായില്‍ ജിംനേഷ്യം നടത്തുന്ന തൃശൂര്‍ സ്വദേശി െഫെസലിനായി എന്‍.ഐ.എ. കോടതി അറസ്റ്റ് വാറന്റും പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍, തനിക്കു സ്വര്‍ണക്കടത്തില്‍ യാതൊരു ബന്ധവുമില്ലെന്നാണ് ഇയാള്‍ ദുബായില്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞത്. ഇത് എന്‍.ഐ.എ. മുഖവിലയ്‌ക്കെടുത്തിട്ടില്ല. അതേസമയം, െഫെസല്‍ രണ്ടിലാരായാലും പ്രവര്‍ത്തനരീതി (മോഡസ് ഓപ്പറാന്‍ഡി) സമാനമാണെന്നു കസ്റ്റംസ് പറയുന്നു.



from mangalam.com https://ift.tt/2OthWmj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages