മുംബൈ: ബോളിവുഡിലെ പ്രമുഖ നൃത്തസംവിധായിക സരോജ് ഖാൻ(71) അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടർന്ന് മുംബൈയിലെ ആശുപത്രിയിൽ വെള്ളിയാഴ്ച പുലർച്ചയോടെ ആയിരുന്നു അന്ത്യമെന്ന് സരോജ് ഖാന്റെ മകൾ സ്ഥിരീകരിച്ചു. ശ്വസന സംബന്ധിയായ ബുദ്ധിമുട്ടുകളെ തുടർന്ന് ജൂൺ 20നാണ് ബാന്ദ്രയിലെ ഗുരു നാനാക്ക് ആശുപത്രിയിൽ സരോജ് ഖാനെ പ്രവേശിപ്പിച്ചത്. തുടർന്ന് കോവിഡ് പരിശോധനയ്ക്കും വിധേയയാക്കിയിരുന്നു. എന്നാൽ ഫലം നെഗറ്റീവ് ആയിരുന്നു. ബി. സോഹൻ ലാലാണ് സരോജിന്റെ ഭർത്താവ്. ഹമീദ് ഖാൻ, ഹിന ഖാൻ, സുകന്യ ഖാൻ എന്നിവരാണ് മക്കൾ. നൃത്തസംവിധാന രംഗത്ത് നാലു പതിറ്റാണ്ടോളം സജീവമായിരുന്ന സരോജ് രണ്ടായിരത്തിലധികം ഗാനങ്ങൾക്ക് ചുവടുകൾ ഒരുക്കിയിട്ടുണ്ട്. മൂന്നുവട്ടം ദേശീയ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. മാധുരി ദീക്ഷിത് അഭിനയിച്ച ഏക് ദോ തീൻ(സിനിമ-തേസാബ്), ഐശ്വര്യ റായി ബച്ചനും മാധുരി ദീക്ഷിതും ചുവടുകൾവെച്ച ഡോലാ രേ(സിനിമ-ദേവദാസ്), കരീന കപൂർ അഭിനയിച്ച യേ ഇഷ്ക് ഹായേ(സിനിമ-ജബ് വി മെറ്റ് ) തുടങ്ങി ഒട്ടേറെ ഹിറ്റ് ഗാനങ്ങളുടെ കോറിയോഗ്രഫി നിർവഹിച്ചത് സരോജ് ഖാനായിരുന്നു. കരൺ ജോഹർ സംവിധാനം ചെയ്ത കലങ്ക് സിനിമയിലെ തബാ ഹോ ഗയേ ആണ് അവസാനം നൃത്തസംവിധാനം ചെയ്ത ഗാനം. content highlights: choreographer saroj khan passed away
from mathrubhumi.latestnews.rssfeed https://ift.tt/2ZwULg3
via
IFTTT
No comments:
Post a Comment