ലഖ്നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ റെയ്ഡിനിടെ അക്രമികൾ നടത്തിയ വെടിവെപ്പിൽ എട്ടു പോലീസുകാർ കൊല്ലപ്പെട്ടു. ഡി.വൈ.എസ്.പി ദേവേന്ദ്ര മിശ്രയടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്. 12 ഓളം പോലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി കേസുകളിൽ പ്രതിയായ വികാസ് ദുബെയെ തേടിയെത്തിയ പോലീസ് സംഘത്തിന് നേരെയാണ് വെടിവെപ്പുണ്ടായത്. കാൺപൂർ ദേഹട്ടിലെ ശിവ്ലി പോലീസ് സ്റ്റേഷൻ പ്രദേശത്തെ ബ്രികു ഗ്രാമത്തിലാണ് പോലീസ് സംഘം റെയ്ഡ് നടത്തിയത്. 2001-ൽ ശിവ്ലി പോലീസ് സ്റ്റേഷനിൽ വച്ച് മുൻ മന്ത്രി സന്തോഷ് ശുക്ലയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ദുബേ. രാജ്നാഥ് സിങ് സർക്കാരിൽ മന്ത്രിയായിരുന്നു സന്തോഷ് ശുക്ല. വെടിവെപ്പിനെ തുടർന്ന് ഉന്നത ഉദ്യോഗസ്ഥരടക്കമുള്ള പോലീസ് സംഘം സംഭവ സ്ഥലത്തെത്തി. ഫോറൻസിക് ടീമടക്കമുള്ളവർ പരിശോധന നടത്തിവരികയാണ്. സംഭവത്തിൽ അഡീഷണൽ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് റിപ്പോർട്ട് തേടിയിട്ടുണ്ട്. കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും നിർദേശം നൽകി. Content Highlights:8 Kanpur policemen killed in firing by criminals during raid
from mathrubhumi.latestnews.rssfeed https://ift.tt/3gs9q37
via
IFTTT
No comments:
Post a Comment