തിരുവനന്തപുരം: ഐടി സെക്രട്ടറിയായിരുന്ന എം. ശിവശങ്കര്‍ വിവാദത്തിലകപ്പെട്ട് പുറത്തായതിനുപിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസിലും മറ്റ് സി.പി.എം. മന്ത്രിമാരുടെ ഓഫീസിലും ഇത്തരക്കാര്‍ ഉണ്ടോയെന്നു പാര്‍ട്ടി തലത്തില്‍ അന്വേഷണം.
ശിവശങ്കരനുമായി അടുത്ത ബന്ധമുള്ള ഒരു ഉദ്യോഗസ്ഥനെക്കുറിച്ച് പാര്‍ട്ടിക്കു വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനം, അഴിമതിക്കെതിരെയുള്ള കടുത്ത നടപടി എന്നീ നിലകളില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവച്ചിരുന്നു. അതെല്ലാം തകിടം മറിച്ചാണ് സ്വപ്‌ന സുരേഷും ശിവശങ്കറും തമ്മിലുള്ള ബന്ധം മറനീക്കിയത്.
ശിവശങ്കറിന്റെ മേശപ്പുറത്ത് എത്തുന്ന പല ഫയലുകളുടെയും ഉള്ളടക്കം പ്രതിപക്ഷത്തിന് ലഭിച്ചതിനു സി.പി.എം. ദുരൂഹത സംശയിക്കുന്നു. സ്വപ്‌ന സുരേഷ് വിവരങ്ങള്‍ ചോര്‍ത്തുന്ന ഡബിള്‍ ഏജന്റായും പ്രവര്‍ത്തിച്ചുവെന്ന സംശയമാണ് ഉയരുന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസ് ജനകീയമാക്കാതിരിക്കാന്‍ ഇവര്‍ ഗൂഢാലോചന നടത്തിയതായും ആക്ഷേപമുണ്ട്. ചേരിതിരിഞ്ഞുളള പ്രവര്‍ത്തനം ഒരുതരത്തിലും അനുവദിക്കാന്‍ പാടില്ലെന്ന് സി.പി.എം. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം അവഗണിക്കപ്പെട്ടതായി ആരോപണമുണ്ട്. മുഖ്യമന്ത്രിയുടെ മുന്നിലേക്ക് ജനകീയപ്രശ്‌നങ്ങള്‍ കൊണ്ടുവരാതിരിക്കാനും ഗൂഢസംഘം പ്രവര്‍ത്തിക്കുന്നതായും സംശയമുണ്ട്.
from mangalam.com https://ift.tt/3gGqqCA
via IFTTT
No comments:
Post a Comment