കളി ഇനി ഡൽഹിയിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, July 8, 2020

കളി ഇനി ഡൽഹിയിൽ

ന്യൂഡൽഹി/കൊച്ചി: കേരളത്തിൽ ഇടതുസർക്കാരിനെ രാഷ്ട്രീയക്കുരുക്കിലാക്കിയ സ്വർണക്കടത്ത് കേസിൽ പിടിമുറുക്കി കേന്ദ്രസർക്കാർ. കേന്ദ്രത്തിനുകീഴിലുള്ള കസ്റ്റംസിനുപുറമേ വിവിധ അന്വേഷണ ഏജൻസികൾ അന്വേഷണം തുടങ്ങി. സി.ബി.ഐ. അന്വേഷണത്തിനും സാധ്യതയേറി.സി.ബി.ഐ. ഉദ്യോഗസ്ഥർ ബുധനാഴ്ച കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തി പ്രാഥമികവിവരങ്ങൾ ശേഖരിച്ചു. സി.ബി.ഐ. ആസ്ഥാനത്തേക്ക് അയക്കുന്ന പ്രാഥമിക അന്വേഷണറിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും കേസെടുക്കണമോയെന്ന് തീരുമാനിക്കുന്നത്. സ്വർണക്കടത്തിൽ ഉന്നതോദ്യോഗസ്ഥർക്കും പങ്കുണ്ടോയെന്നാകും സി.ബി.ഐ. അന്വേഷിക്കുക. പ്രതികൾെക്കതിരേ കസ്റ്റംസ് നിയമമനുസരിച്ചുള്ള നിയമനടപടി മാത്രമേ നിലവിൽ കസ്റ്റംസിനെടുക്കാൻ കഴിയൂ. ക്രിമിനൽ അന്വേഷണം നടത്താൻ അധികാരമില്ല. അതിനാൽ സ്വർണക്കടത്തിനു പിന്നിൽ പ്രവർത്തിച്ചവരുടെ വലിയ ശൃംഖല കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരാനാണ് സി.ബി.ഐ. അന്വേഷണത്തിലൂടെ ലക്ഷ്യമിടുന്നത്. ആവശ്യമെങ്കിൽ എൻ.ഐ.എ., എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് എന്നിവ ഉൾപ്പെടെ കൂടുതൽ അന്വേഷണ ഏജൻസികൾ പങ്കെടുക്കും. എല്ലാവശങ്ങളും പഴുതടച്ച് അന്വേഷിക്കാനാണ് കേന്ദ്രനിർദേശം.സ്വർണമടങ്ങിയ ബാഗെത്തിയ വിലാസത്തിന്റെ ഉടമയായ തിരുവനന്തപുരം യു.എ.ഇ. കോൺസുലേറ്റിലെ ഉദ്യോഗസ്ഥനിൽനിന്ന് വിവരങ്ങൾ ആരായാൻ അനുമതി വേണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം വിദേശകാര്യമന്ത്രാലയം പരിഗണിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു. യു.എ.ഇ. അധികൃതരോട് ഇക്കാര്യം ചർച്ചചെയ്യും. മന്ത്രി മുരളീധരൻ ചൊവ്വാഴ്ച വൈകീട്ട് ധനമന്ത്രി നിർമലാ സീതാരാമനെക്കണ്ട് വിഷയം ചർച്ചചെയ്തു.സംസ്ഥാനസർക്കാരിനെ പ്രതിക്കൂട്ടിലാക്കിയ കേസിൽ പരമാവധി നേട്ടം കൊയ്യാനാകും ബി.ജെ.പി. നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന്റെ ശ്രമം. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ ബി.ജെ.പി. നേതാക്കൾ അമിത് ഷായ്ക്ക് ഉൾപ്പെടെ കത്തയച്ചിരുന്നു. അതിനാൽ അന്വേഷണത്തിന്റെ ഗതി സംസ്ഥാന സർക്കാരിനും നിർണായകമാണ്.കേന്ദ്രത്തിന്റെ കണ്ണ്2 മന്ത്രിമാർകേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ധനകാര്യമന്തി നിർമലാ സീതാരാമൻ എന്നിവർ അന്വേഷണ പുരോഗതി വിലയിരുത്തുന്നു 3 വകുപ്പുകൾകേന്ദ്ര ആഭ്യന്തരമന്ത്രാലയം, ധനകാര്യമന്ത്രാലയം, വിദേശകാര്യമന്ത്രാലയം എന്നീ മൂന്ന് വകുപ്പുകളുടെ മേൽനോട്ടത്തിലാണ് അന്വേഷണം4 ഏജൻസികൾനാല് കേന്ദ്ര ഏജൻസികൾ പിന്നാലെയുണ്ട്. കസ്റ്റംസ് അന്വേഷണം തുടങ്ങി. സി.ബി.ഐ., എൻ.ഐ.എ, എൻഫോഴ്‌സ്‌മെന്റ് എന്നിവ കാര്യങ്ങൾ വിലയിരുത്തുന്നുസ്വർണക്കടത്തുമുതൽ ഹവാലവരെസ്വർണക്കടത്തിനും പണമിടപാടിനപ്പുറമുള്ള വിഷയങ്ങളിലേക്കാണ് അന്വേഷണം നീങ്ങുന്നത്. കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) തീവ്രവാദബന്ധം സംശയിക്കുന്നതായി സൂചനയുണ്ട്. തിരുവനന്തപുരം വിമാനത്താവളം വഴി കടത്തുന്ന സ്വർണം ചെന്നൈയിലേക്കാണ് കൊണ്ടുപോയിരുന്നതെന്നതിന് കസ്റ്റംസിന് വ്യക്തമായ തെളിവുകൾ ലഭിച്ചിരുന്നു. ഇതിൽ ചിലത് ചെന്നൈയിലെത്തുന്നതിനുമുമ്പേ തമിഴ്‌നാട്ടിലെ ചില സ്ഥലങ്ങളിൽവെച്ച് കൈമാറിയെന്നാണ് വിവരം.ഇവിടങ്ങളിൽ സ്വർണം ഏറ്റുവാങ്ങിയവരിൽ ചിലർക്കു തീവ്രവാദസംഘടനകളുമായി ബന്ധമുണ്ട്. സ്വർണം കൈമാറിയതിലൂടെ കിട്ടിയ തുകയും തീവ്രവാദസംഘങ്ങളുടെ കൈകളിലെത്തിയോയെന്ന് സംശയമുണ്ട്. ഹവാല ഇടപാട് സംഘങ്ങൾക്കും സ്വർണക്കടത്തുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കും. സംസ്ഥാനസർക്കാർ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോയെന്നതും അന്വേഷണത്തിലുണ്ട്.രക്ഷിക്കാൻ ശ്രമിച്ചവരും കുടുങ്ങുംസമഗ്രമായ അന്വേഷണം കേന്ദ്രം നടത്തും. ഈ കേസിലുള്ളവരെ രക്ഷിക്കാൻ ശ്രമിക്കുന്നവരെയടക്കം നിയമത്തിനുമുന്നിൽ കൊണ്ടുവരും. ഇടപെടാൻ ശ്രമിച്ചവരെക്കുറിച്ചുള്ള വിവരങ്ങളും കേന്ദ്രസർക്കാരിന് ലഭിച്ചിട്ടുണ്ട്.-വി. മുരളീധരൻ, കേന്ദ്രവിദേശകാര്യ സഹമന്ത്രി


from mathrubhumi.latestnews.rssfeed https://ift.tt/2O4O9QP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages