നെടുമ്പാശ്ശേരി: തിരുവനന്തപുരത്ത് എത്തുന്ന സ്വർണം പോകുന്നത് ചെന്നൈയിലെ വൻകിട സ്വർണവ്യാപാരികൾക്കാണ്. സ്വപ്നാ സുരേഷാണ് സ്വർണം തിരുവനന്തപുരത്തുനിന്ന് കാറിൽ തമിഴ്‌നാട്ടിൽ എത്തിച്ചുനൽകുന്നത്. സർക്കാർ വാഹനമെന്ന ബോർഡുവെച്ച് തിരുച്ചിറപ്പിള്ളിയിലാണ് പലപ്പോഴും ഇവർ സ്വർണം എത്തിച്ചിരുന്നത്. ബോർഡുകണ്ട് ചെക്ക് പോസ്റ്റുകളിൽ പരിശോധന നടത്താറില്ല. ചോദിച്ചാൽത്തന്നെ തമിഴ്‌നാട്ടിലുള്ള കേരള സർക്കാരിന്റെ ഏതെങ്കിലും സ്ഥാപനത്തിൽ ഓഡിറ്റിങ്ങിനും മറ്റുമായി പോകുന്നതാണെന്നാണ് പറയാറുള്ളത്. ദുബായിലുള്ള ഫൈസൽ ഫരീദ് അവിടെനിന്നു സ്വർണം കടത്തുന്നത് ചെന്നൈ ലോബിക്കുവേണ്ടിയാണ്.കോവിഡ് കാലത്ത് എത്തിയത് 160 കിലോകോവിഡ് കാലത്ത് മാത്രം യു.എ.ഇ.യിൽനിന്ന് തിരുവനന്തപുരത്തേക്ക് 160 കിലോ സ്വർണം കടത്തിയതായി കസ്റ്റംസിനു വിവരം ലഭിച്ചിട്ടുണ്ട്. ആദ്യം കടത്തിയത് അഞ്ചുകിലോ സ്വർണമാണ്. പിന്നീട് പടിപടിയായി അത് 30 കിലോവരെയെത്തി. 160 കിലോ സ്വർണവും എത്തിച്ചിരിക്കുന്നത് തമിഴ്‌നാട്ടിലേക്കാണ്.സിങ്കപ്പൂരിൽനിന്നു കടത്തിചെന്നൈ ലോബി തിരുവനന്തപുരം മാതൃകയിൽ സിങ്കപ്പൂരിൽനിന്നും സ്വർണം കടത്തിയിട്ടുണ്ടെന്നു സൂചന. ചെന്നൈയിലേക്ക് ഇത്തരത്തിൽ സ്വർണം കടത്തിയിട്ടുണ്ടെന്നാണ് അന്വേഷണസംഘത്തിനു ലഭിച്ചിരിക്കുന്ന സൂചന. കൊച്ചിയിൽനിന്നുള്ള കസ്റ്റംസ് സംഘം തമിഴ്‌നാട്ടിലെത്തിയിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2O6TUNT
via
IFTTT
No comments:
Post a Comment