സ്വപ്നയുമായി അടുപ്പമുണ്ട്, സരിത്ത് അത് മുതലെടുത്തു, സ്വര്‍ണക്കടത്ത് അറിഞ്ഞത് അവസാന നിമിഷം; കസ്റ്റംസിന്റെ തീപാറുന്ന ചോദ്യങ്ങക്കു മുന്നില്‍ ഉത്തരംമുട്ടി ശിവശങ്കര്‍, വിഷണ്ണനായും വിതുമ്പിയും മറുപടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, July 14, 2020

സ്വപ്നയുമായി അടുപ്പമുണ്ട്, സരിത്ത് അത് മുതലെടുത്തു, സ്വര്‍ണക്കടത്ത് അറിഞ്ഞത് അവസാന നിമിഷം; കസ്റ്റംസിന്റെ തീപാറുന്ന ചോദ്യങ്ങക്കു മുന്നില്‍ ഉത്തരംമുട്ടി ശിവശങ്കര്‍, വിഷണ്ണനായും വിതുമ്പിയും മറുപടി

തിരുവനന്തപുരം: 'സ്വപ്നയുമായി തനിക്ക് അടുപ്പമുണ്ട്, ആ അടുപ്പം സരിത്ത് മുതലെടുത്തു. സ്വര്‍ണക്കടത്തില്‍ പങ്കില്ല, ഇവര്‍ ഒളിവില്‍ പോകാന്‍ തീരുമാനിച്ച ദിവസം സ്വര്‍ണക്കടത്തിന്റെ കാര്യം അറിഞ്ഞിരുന്നു'-മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ കസ്റ്റംസ് അസി. കമ്മിഷണറുടെ തീപാറുന്ന ചോദ്യങ്ങള്‍ക്കു മറുപടി നല്‍കി.

തലസ്ഥാനത്തെ കസ്റ്റംസ് ആസ്ഥാനത്ത് വിളിച്ചുവരുത്തിയ ശിവശങ്കറിനുമുന്നില്‍ എഴുതി തയാറാക്കിയ ചോദ്യാവലി കസ്റ്റംസ് നല്‍കി. ഫോണ്‍ രേഖകളും വാട്‌സാപ്പ് സന്ദേശങ്ങളും ചില ചിത്രങ്ങളും അടിസ്ഥാനമാക്കി നീണ്ട ചോദ്യം ചെയ്യലില്‍ പലപ്പോഴും ശിവശങ്കറിന് ഉത്തരംമുട്ടി. പലതും ശ്വാസംമുട്ടിക്കുന്ന ചോദ്യങ്ങളായതുകൊണ്ട് വിഷണനായും വിതുമ്പിയും അദ്ദേഹം മറുപടി നല്‍കിയെന്ന് ഉന്നതര്‍ പറയുന്നു. സരിത്തും സ്വപ്നയുമായുളള ബന്ധത്തെ അടിസ്ഥാനമാക്കിയായിരുന്നു മിക്ക ചോദ്യങ്ങളും. സ്‌പേസ് പാര്‍ക്കിലെ നിയമനം, സ്വപ്നയുമായുളള വിദേശയാത്രകള്‍, പാസ്‌പോര്‍ട്ട് രേഖ അടിസ്ഥാനപ്പെടുത്തിയുളള തെളിവുകള്‍ എന്നിവ കസ്റ്റംസ് ശിവശങ്കറിനുമുന്നില്‍ ചോദ്യരൂപത്തില്‍ ഉന്നയിച്ചു.

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്നാ സുരേഷ് ഒളിവില്‍ പോകുന്നതിനുമുമ്പ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ കണ്ടിരുന്നുവെന്ന് സംശയം. തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടികൂടിയ സ്വര്‍ണത്തെക്കുറിച്ച് കസ്റ്റംസ് വിശദമായ പരിശോധന നടത്തുന്ന സമയത്ത് സ്വപ്ന സുരേഷ് സെക്രട്ടറിയേറ്റിന് സമീപത്ത് ശിവശങ്കര്‍ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റിലുണ്ടായിരുന്നുവെന്ന് മൊബൈല്‍ ലൊക്കേഷന്‍ ടവര്‍ പരിശോധനയില്‍ തെളിയുന്നത്.

ശിവശങ്കര്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റില്‍ തന്നെ സ്വപ്നയുടെ ഭര്‍ത്താവും ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്തിരുന്നതായി വിവരം പുറത്തുവന്നിട്ടുണ്ട്. തലസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്ന വിവരം മുന്‍കൂട്ടി അറിഞ്ഞ ശിവശങ്കര്‍ തലേദിവസം ഈ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് വര്‍ക്കല റിസോര്‍ട്ടിലേക്ക് പോകാന്‍ സ്വപ്നയ്ക്ക് സൗകര്യം ചെയ്തതായി കസ്റ്റംസ് സംശയിക്കുന്നു. പേരൂര്‍ക്കട അമ്പലമുക്കിലെ ഫ്‌ളാറ്റിലാണ് സ്വപ്നയും കുടുംബവും താമസിച്ചിരുന്നത്. അതേസമയം സ്വപ്നയും സരിത്തും എത്തിയിരുന്ന തലസ്ഥാനത്തെ ഹൈസിന്ത് ഹോട്ടലില്‍ കസ്റ്റംസ് പരിശോധന നടത്തി സി.സി.ടി.വി. ദൃശ്യങ്ങള്‍ പിടിച്ചെടുത്തു.



from mangalam.com https://ift.tt/3j62pXx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages