അമ്മയ്ക്കായി സഹായം അഭ്യര്‍ത്ഥിച്ചു, ലഭിച്ചത് 50 ലക്ഷത്തില്‍ അധികം, ഒടുവില്‍ ഭീഷണി, പൊട്ടിക്കരഞ്ഞ് വര്‍ഷ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, July 14, 2020

അമ്മയ്ക്കായി സഹായം അഭ്യര്‍ത്ഥിച്ചു, ലഭിച്ചത് 50 ലക്ഷത്തില്‍ അധികം, ഒടുവില്‍ ഭീഷണി, പൊട്ടിക്കരഞ്ഞ് വര്‍ഷ

കൊച്ചി: കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അമ്മയുടെ ചികിത്സയ്ക്ക് ആയി പണം ചോദിച്ച വര്‍ഷ എന്ന യുവതിയെ മലയാളികള്‍ കൈയഴിഞ്ഞ സഹായിച്ചിരുന്നു. 50 ലക്ഷം രൂപയ്ക്ക് മുകളില്‍ ലഭിച്ചെന്നാണ് വിവരം. എന്നാല്‍ ഇപ്പോള്‍ വീണ്ടും ഫേസ്ബുക്കിലൂടെ പൊട്ടിക്കരഞ്ഞുകൊണ്ട് വര്‍ഷ വീണ്ടും രംഗത്ത് എത്തിയിരിക്കുകയാണ്. സഹായിക്കാന്‍ ഒപ്പം നിന്നവര്‍ തന്നെയാണ് ഇതിന് കാരണം.

ലഭിച്ച പണത്തിന്റെ കാര്യം പറഞ്ഞ് ഇവര്‍ ഭീഷണിപ്പെടുത്തുകയാണെന്ന് വര്‍ഷ പറയുന്നു. ഫോണില്‍ വിളിച്ച് ഒട്ടേറെ പേര്‍ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ജീവനോടെ നാട്ടിലേക്ക് മടങ്ങിപോകാന്‍ കഴിയുന്ന കാര്യം ഉറപ്പില്ലെന്നും പൊട്ടിക്കരഞ്ഞു കൊണ്ട് വര്‍ഷ പറയുന്നു. സമൂഹമാധ്യമങ്ങള്‍ വഴി ചാരിറ്റി നടത്തുന്ന സാജന്‍ കേച്ചേരി എന്നയാളുടെ പേര് എടുത്ത് പറഞ്ഞുകൊണ്ടാമ് വര്‍ഷ വീഡിയോ പങ്കുവെച്ചത്. അമ്മയുടെ ചികില്‍സയ്ക്കായി ലഭിച്ച പണത്തില്‍ നിന്നും അവര്‍ ആവശ്യപ്പെടുന്നവര്‍ക്ക് പണം നല്‍കണം എന്നാണ് ആവശ്യം. ഇനിയും മൂന്നുമാസത്തോളം കൊച്ചിയില്‍ തന്നെ തുടരേണ്ട അവസ്ഥയിലാണ് വര്‍ഷ പറയുന്നു.

അമ്മയുടെ ആദ്യ ചെക്കപ്പ് പോലും കഴിഞ്ഞിട്ടില്ല. അതു കഴിഞ്ഞ് ബാക്കി വരുന്ന പണം നല്‍കാമെന്ന് പറഞ്ഞിട്ടും ഇവര്‍ സമ്മതിക്കുന്നില്ലെന്ന് വര്‍ഷ പറയുന്നു. ഇതേ ആശുപത്രിയില്‍ തന്നെ അപകടനിലയിലായിരുന്ന ഗോപിക എന്ന കുട്ടിയുടെ ചികില്‍സയ്ക്ക് ആവശ്യമായ പണം, തനിക്ക് ലഭിച്ച പണത്തില്‍ നിന്നും വര്‍ഷ നല്‍കിയിരുന്നു. ആ കുട്ടി ഇപ്പോള്‍ സുഖം പ്രാപിച്ചുവരുന്നു. ഇനിയും ഒരുപാട് പണം അമ്മയുടെ ചികില്‍സയ്ക്കും മരുന്നിനും വേണം. ഈ അവസരത്തിലാണ് ലഭിച്ച പണം അവര്‍ പറയുന്നവര്‍ക്ക് നല്‍കണം എന്നു പറഞ്ഞ് ഒരുകൂട്ടര്‍ എത്തുന്നത്. പണം ഇപ്പോള്‍ നല്‍കാന്‍ കഴിയില്ലെന്ന് അറിയിച്ച വര്‍ഷയെ കുറിച്ച് സാജന്‍ കേച്ചേരിയും ഫേസ്ബുക്കില്‍ വിഡിയോ ചെയ്തിരുന്നു.



from mangalam.com https://ift.tt/309lG1H
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages