കൊച്ചി: സ്വർണക്കടത്തു കേസ് പ്രതി സന്ദീപ് നായരിൽനിന്ന് പിടിച്ചെടുത്ത ബാഗ് ദേശീയ അന്വേഷണ ഏജൻസി ജഡ്ജിയുടെ സാന്നിധ്യത്തിൽ കോടതിയിൽ തുറന്നുപരിശോധിച്ചു. ബാഗിൽനിന്നു കണ്ടെത്തിയത് ഡയറികളും കടലാസുകെട്ടുകളുമാണ്. ഇതിൽ കോഡു വാക്കുകളും ചിഹ്നങ്ങളും രേഖപ്പെടുത്തിയ കടലാസുകൾ ഏറെയുണ്ടെന്നാണു സൂചന. ഡയറിയുടെ ഓരോ പേജിനും നമ്പറിട്ട് ഉള്ളടക്കം രേഖപ്പെടുത്തി കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുന്ന നടപടികൾ ബുധനാഴ്ച രാത്രിവൈകിയും തുടർന്നു. നിർണായക വിവരങ്ങൾ അന്വേഷണസംഘത്തിനു ലഭിച്ചതായാണു സൂചന. പരിശോധനാനടപടികൾ പൂർണമായി ക്യാമറയിൽ പകർത്തി. എൻ.ഐ.എ. കോടതി ജഡ്ജി പി. കൃഷ്ണകുമാറിന്റെ സാന്നിധ്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ, പ്രോസിക്യൂട്ടർ, കോടതി നിയോഗിച്ച പ്രതിഭാഗം അഭിഭാഷക എന്നിവരാണു കോടതിയിലുണ്ടായിരുന്നത്.കസ്റ്റംസ് ചോദ്യംചെയ്യൽ പൂർത്തിയാക്കിയ ഒന്നാംപ്രതി സരിത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ എൻ.ഐ.എ. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യാനുള്ള ഒരുക്കത്തിലാണ്. ഹൃദയശസ്ത്രക്രിയക്ക് ഒരുങ്ങുന്ന പിതാവിനെ കാണാനുള്ള ആഗ്രഹം സരിത്ത് കോടതിയെ അറിയിച്ചു. ജയിലിൽ അതിനുള്ള അവസരം നൽകാൻ കോടതി നിർദേശിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/3fAsqMB
via
IFTTT
No comments:
Post a Comment