സുപ്രിയയ്ക്ക് വീട് നൽകുമെന്ന് ജോയ് ആലൂക്കാസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, July 15, 2020

സുപ്രിയയ്ക്ക് വീട് നൽകുമെന്ന് ജോയ് ആലൂക്കാസ്

തിരുവല്ല: കാഴ്ചയില്ലാത്ത വയോധികനെ ബസ് കയറ്റിവിടാൻ സഹായിച്ചതിലൂടെ വാർത്തകളിൽ നിറഞ്ഞ സുപ്രിയ സുരേഷിന് വീടുവെച്ചുനൽകുമെന്ന് ജോയ് ആലൂക്കാസ്. തിരുവല്ല ജോളി സിൽക്സ് ജീവനക്കാരിയാണ് സുപ്രിയ. ജോളി സിൽക്സ് ഉടമയാണ് ജോയ് ആലൂക്കാസ്. ജൂലായ് എട്ടിന് വൈകുന്നേരം ജോലികഴിഞ്ഞ് മടങ്ങുംവഴിയാണ് വയോധികന് സുപ്രിയ തുണയായത്. കുരിശുകവലയ്ക്കുസമീപം ബസ് കാത്ത് ദിക്കറിയാതെ നിൽക്കുകയായിരുന്നു വയോധികൻ. സുപ്രിയയുടെ പ്രവൃത്തി സമീപത്തെ ബഹുനില കെട്ടിടത്തിനു മുകളിൽനിന്ന് മൊബൈലിൽ പകർത്തിയ യുവാവ് സാമൂഹികമാധ്യമങ്ങളിൽ ഇട്ടതോടെയാണ് പുറംലോകം അറിയുന്നത്. ജോയ് ആലൂക്കാസിന്റെ തൃശ്ശൂർ ഹെഡ് ഓഫീസിൽ സുപ്രിയയ്ക്ക് നൽകിയ അനുമോദനച്ചടങ്ങിലാണ് പുതിയ വീടുവെച്ച് നൽകുമെന്ന കാര്യം ജോയ് ആലൂക്കാസ് പ്രഖ്യാപിച്ചത്. കഴിഞ്ഞ പ്രളയത്തിൽ കേടുപാടുകൾ പറ്റിയ വീട്ടിലാണ് സുപ്രിയയും കുടുംബവും കഴിയുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/2WnYkUS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages