സ്വപ്‌നയെയും സന്ദീപിനെയും ഇന്ന് കൊച്ചിയിലെത്തിച്ചേക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, July 11, 2020

സ്വപ്‌നയെയും സന്ദീപിനെയും ഇന്ന് കൊച്ചിയിലെത്തിച്ചേക്കും

കൊച്ചി: സ്വർണക്കടത്ത് കേസിൽ എൻഐഎ അറസ്റ്റ് ചെയ്ത സ്വപ്ന സുരേഷിനെയും സന്ദീപിനെയും ഇന്ന് കേരളത്തിലേക്ക് എത്തിക്കും. ബെംഗളൂരുവിലെ ഹോട്ടലിൽ ഒളിവിൽ കഴിയുകയായിരുന്ന സ്വപ്നയുംസന്ദീപും ശനിയാഴ്ച രാത്രിയാണ് അറസ്റ്റിലായത്. ഇരുവരെയും കൊച്ചിയിൽ എത്തിക്കുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. എൻ.ഐ.എഉദ്യോഗസ്ഥർ നടപടി ക്രമങ്ങൾ പൂർത്തിയാക്കി കൊണ്ടിരിക്കുകയാണ്. സുരക്ഷാ ക്രമീകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ബെംഗളൂരിൽ നിന്നുള്ള നടപടി ക്രമങ്ങൾ പൂർത്തിയായാൽ മാത്രമെ ഇവരെ കൊച്ചിയിലെത്തിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമാകു. കാർമാർഗമാണ് വരുന്നതെങ്കിൽ ഇരുവരും രാത്രിയോടെ കൊച്ചിയിലെത്തുകയുള്ളു. വിമാനമാർഗാണ് എത്തിക്കുന്നതെങ്കിൽ വളരെ വേഗം കൊച്ചിയിലെത്തിച്ചേരാൻ സാധിക്കും. തുടർന്ന് വീഡിയോ കോൺഫറൻസിലൂടെയായിരിക്കുംഇവരെ എൻഐഎയെ കോടതിയിൽ ഹാജരാക്കുക. സന്ദീപിന്റെ വീട് റെയ്ഡ് ചെയ്യുന്നതിനിടെ സഹോദരന്റെ ഫോണിലേക്ക് വന്ന രണ്ട് കോളുകളാണ് ഇരുവരുടെയും അറസ്റ്റിലേക്ക് വഴി തെളിച്ചത്. സഹോദരൻ ഫോൺ എടുക്കാതിരുന്നതോടെ ഉദ്യോഗസ്ഥർ ആരാണെന്ന് അന്വേഷിച്ചപ്പോൾ അഭിഭാഷകനാണെന്നായിരുന്നുനൽകിയ മറുപടി. എന്നാൽ ഇത് വിശ്വസിക്കാതെ ഫോൺ നമ്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തെ തുടർന്നാണ് ഇരുവരും ബെംഗളൂരിൽ ഒളിവിൽ കഴിയുന്നുണ്ടന്ന് വ്യക്തമായത്. സ്വപ്നയും സന്ദീപും ഒറ്റയ്ക്കാണ് ഒളിവിൽ കഴിയാനായി ബെംഗളൂരിവിൽ എത്തുന്നത്. സ്വപ്നയുടെ കൂടെ കുടുംബാംഗങ്ങൾ ഉണ്ടായിരുന്നുവെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും എൻഐഎ സംഘം ഇത് തള്ളി. Content Highlight: Swapna and Sandeep may be brought to Kochi today


from mathrubhumi.latestnews.rssfeed https://ift.tt/2AQDpCt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages