കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ കൂടുതല്‍ ആളുകള്‍ പിടിയിലാകുന്നു. ഇന്നലെ സ്വപ്‌ന സുംരേഷും സന്ദീപും കുടുങ്ങിയതിന് പിന്നാലെയാണ് ഇന്ന് പുലര്‍ച്ചെ സ്വര്‍ണക്കടത്തില്‍ സാമ്പത്തിക നിക്ഷേപം നടത്തിയ മലപ്പുറം സ്വദേശിയെയും കസ്റ്റംസ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
ഇന്ന് പുലര്‍ച്ചെ ഇയാളുടെ വീട്ടില്‍ എത്തിയാണ് കസ്റ്റഡിയില്‍ എടുത്തത്. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്കായി കൊച്ചിയിലേക്ക് കൊണ്ടുപോയി. ഇയാളുടെ നിക്ഷേപത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കും. കൂടാതെ, നിക്ഷേപത്തിലെ മറ്റ്് കണ്ണികളെക്കുറിച്ചും അറിയേണ്ടതുണ്ട്.
ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ)യും അന്വേഷണം നടത്തുന്നുണ്ടെങ്കിലും നികുതി വെട്ടിപ്പിനെക്കുറിച്ചും സ്വര്‍ണ്ണം കടത്തിയതിനെക്കുറിച്ചും ഉള്ള അന്വേഷണം ഇപ്പോഴും കസ്റ്റംസിന്റെ പരിധിയില്‍ തന്നെയാണ്. നികുതി വെട്ടിച്ച് കടത്തിയ സ്വര്‍ണ്ണത്തിന്റെ ലാഭവിഹിതം ദേശീയ സുരക്ഷയെ ബാധിക്കുന്ന രീതിയില്‍ ഉപയോഗിക്കുന്നതിനെക്കുറിച്ചാണ് എന്‍.ഐ.എയുടെ പ്രധാനമായും അന്വേഷിക്കുന്നത്.
from mangalam.com https://ift.tt/3fm20hC
via IFTTT
No comments:
Post a Comment