അർധരാത്രിയിലെ സ്ത്രീയുടെ നിലവിളി ശബ്ദം; അന്വേഷിക്കാൻ തീരുമാനിച്ച് മെഡിക്കൽ കോളേജ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, July 13, 2020

അർധരാത്രിയിലെ സ്ത്രീയുടെ നിലവിളി ശബ്ദം; അന്വേഷിക്കാൻ തീരുമാനിച്ച് മെഡിക്കൽ കോളേജ്

ഗാന്ധിനഗർ :സമയം രാത്രി 12.10,വിജനമായ കെട്ടിടം, നേർത്ത വെളിച്ചം മാത്രം. പെട്ടന്ന് എന്നെ രക്ഷിക്കണേ എന്ന് ഉച്ചത്തിലുള്ള സ്ത്രീയുടെ നിലവിളി ശബ്ദം. നിലവിളി കേട്ട് ആദ്യം കെട്ടിടത്തിലെ ജീവനക്കാരും, മറ്റുള്ളവരും ഉണർന്നു. നിലവിളി വീണ്ടും രണ്ടു തവണ കേട്ടു . പക്ഷെ ആരും ശബ്ദം കേട്ട ഭാഗത്തേക്ക് പോകാൻ ധൈര്യം കാണിച്ചില്ല. ഇത് മാന്ത്രിക നോവലോ, ഭീതിപ്പെടുത്തുന്ന സിനിമയുടെ വിവരണമോ അല്ല. കോട്ടയം മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വിഭാഗത്തിൽ നിന്നും കുറച്ചു നാളുകളായി പറഞ്ഞു കേൾക്കുന്നതാണ്. ചില ദിവസങ്ങളിൽ പ്രത്യേകിച്ച് രാത്രിയിൽ ഇത് കേൾക്കുന്നതായി പറയുന്നു. എന്തായാലും പരാതിയായി വന്നതോടെ അന്വേഷിക്കാൻ തീരുമാനിച്ചിരിക്കുകയാണ് അധികാരികൾ. രാത്രിയിൽ പന്ത്രണ്ടിനും പന്ത്രണ്ടരക്കും ഇടയിൽ ഗൈനക്കോളജി ഒ.പി. യിൽ നിന്നുമാണ് സ്ത്രീയുടെതെന്ന് പറയുന്ന ശബ്ദം കേൾക്കുന്നത്. ശബ്ദം കേൾക്കുന്ന സമയം ഒന്നിലധികം പേർ ഒരേ സമയം കേൾക്കുന്നതായും പറയുന്നു. എന്നാൽ പരിശോധിക്കുമ്പോൾ ഉറവിടം കണ്ടെത്താൻ സാധിച്ചിട്ടില്ല എന്നും പറയുന്നു. ഏറ്റവും ഒടുവിൽ ഞായറാഴ്ചയാണ് ഒടുവിൽ സമാന സംഭവം ഉണ്ടായത്. വൈകിട്ട് ഒ.പി. പൂട്ടാൻ ചെന്ന സുരക്ഷാ ജീവനക്കാരിക്ക് പത്തു മിനിട്ട് ശ്രമിച്ചിട്ടും വാതിൽ പൂട്ടാൻ സാധിച്ചില്ല . വളരെ ശ്രമപ്പെട്ടാണ് ഒരു വിധത്തിൽ പൂട്ടിയത്. ഇനി മുതൽ ആ ഭാഗത്തേക്ക് പൂട്ടാൻ പോകില്ല എന്നും അതിനു സമീപത്തായുള്ള വിശ്രമമുറിയിൽ രാത്രിയിൽ പോകില്ല എന്നും ജീവനക്കാരി പറഞ്ഞിരിക്കുകയാണ്.എന്തായാലും സംഭവം പരിശോധിക്കാൻ തന്നെയാണ് അധികാരികൾ തീരുമാനിച്ചിരിക്കുന്നത്. സംഭവം പരിശോധിക്കുമെന്നും സുപ്രണ്ട് ഡോ. ടി.കെ. ജയകുമാർ അറിയിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/32gpQru
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages