വാഷിങ്ടൺ: ലോകത്ത് കോവിഡ് 19 ബാധിതർ 1,30,60,239 ആയി ഉയർന്നു. 5,71,817 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. തിങ്കളാഴ്ച രണ്ടുലക്ഷത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂവായിരത്തോളം പേർ മരിക്കുകയും ചെയ്തു ജോൺസ് ഹോപ്കിൻസ് സർവകലാശാല റിപ്പോർട്ട് പ്രകാരം കോവിഡ് 19 രൂക്ഷമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാംസ്ഥാനത്തുള്ള യുഎസിൽ ഇതുവരെ 33,61,042 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 1,35,582 പേർ യുഎസിൽ മരിച്ചിട്ടുണ്ട്. 18,84,967 പേർക്കാണ് ബ്രസീലിൽ രോഗം സ്ഥിരീകരിച്ചത്. 72,833 പേർ ഇവിടെ രോഗം ബാധിച്ച് മരിച്ചു. പട്ടികയിൽ മൂന്നാംസ്ഥാനത്തുള്ള ഇന്ത്യയിൽ രോഗബാധിതർ 8,78,254 പേരാണ്. മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ മരണസംഖ്യ കുറവാണ്. 23,174 പേരാണ് അസുഖത്തെ തുടർന്ന് ഇന്ത്യയിൽ മരിച്ചത്. രോഗ ബാധിതരുടെ എണ്ണം, രാജ്യം എന്നീ ക്രമത്തിൽ 732,547 - റഷ്യ 330,123 - പെറു 317,657 - ചിലി 299,750 - മെക്സികോ 291,691 -യുകെ 287,796 - ദക്ഷിണാഫ്രിക്ക 259,652 - ഇറാൻ 255,953 - സ്പെയിൻ 251,625 - പാകിസ്താൻ 243,230 - ഇറ്റലി 235,111 - സൗദി അറേബ്യ 214,001 - തുർക്കി 209,640 - ഫ്രാൻസ് 200,180 - ജർമനി 186,894 - ബംഗ്ലാദേശ് 150,445 - കൊളംബിയ 109,984 - കാനഡ 104,016 - ഖത്തർ 103,265 - അർജന്റീന Content Highlights:Covid 19 World wide Update according to Johns Hopkins University and Medicine
from mathrubhumi.latestnews.rssfeed https://ift.tt/3iWHeau
via
IFTTT
No comments:
Post a Comment