ഗാന്ധിനഗര്‍ : കോട്ടയം മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വിഭാഗത്തില്‍ നിന്നും കുറച്ചു നാളുകളായി പറഞ്ഞു കേള്‍ക്കുന്നത് ഭീതിപ്പെടുത്തുന്ന വിവരണങ്ങളാണ്.
രാത്രി 12 മണിയോട് അടുക്കുന്ന സമയങ്ങളില്‍ വിജനമായ കെട്ടിടം, നേര്‍ത്ത വെളിച്ചം മാത്രം. പെട്ടന്ന് 'എന്നെ രക്ഷിക്കണേ...' എന്ന് ഉച്ചത്തിലുള്ള സ്ത്രീയുടെ നിലവിളി ശബ്ദം. നിലവിളി കേട്ട് ആദ്യം കെട്ടിടത്തിലെ ജീവനക്കാരും, മറ്റുള്ളവരും ഉണര്‍ന്നു. നിലവിളി വീണ്ടും രണ്ടു തവണ കേട്ടു . പക്ഷെ ആരും ശബ്ദം കേട്ട ഭാഗത്തേക്ക് പോകാന്‍ ധൈര്യം കാണിക്കുന്നില്ല. കോട്ടയം മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വിഭാഗത്തില്‍ നിന്നും കുറച്ചു നാളുകളായി പറഞ്ഞു കേള്‍ക്കുന്നതാണ്.
ചില ദിവസങ്ങളില്‍ പ്രത്യേകിച്ച് രാത്രിയില്‍ ഇത് കേള്‍ക്കുന്നതായി പറയുന്നു. എന്തായാലും പരാതിയായി വന്നതോടെ അന്വേഷിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് അധികാരികള്‍. രാത്രിയില്‍ പന്ത്രണ്ടിനും പന്ത്രണ്ടരക്കും ഇടയില്‍ ഗൈനക്കോളജി ഒ.പി. യില്‍ നിന്നുമാണ് സ്ത്രീയുടെതെന്ന് പറയുന്ന ശബ്ദം കേള്‍ക്കുന്നത്.
ശബ്ദം കേള്‍ക്കുന്ന സമയം ഒന്നിലധികം പേര്‍ ഒരേസമയം കേള്‍ക്കുന്നതായും പറയുന്നു. എന്നാല്‍ പരിശോധിക്കുമ്പോള്‍ ഉറവിടം കണ്ടെത്താന്‍ സാധിച്ചിട്ടില്ല എന്നും പറയുന്നു. ഇകഴിഞ്ഞ ഞായറാഴ്ചയും ഒടുവില്‍ സമാന സംഭവം ഉണ്ടായത്. വൈകിട്ട് ഒ.പി. പൂട്ടാന്‍ ചെന്ന സുരക്ഷാ ജീവനക്കാരിക്ക് പത്തു മിനിട്ട് ശ്രമിച്ചിട്ടും വാതില്‍ പൂട്ടാന്‍ സാധിച്ചില്ല. വളരെ ശ്രമപ്പെട്ടാണ് ഒരു വിധത്തില്‍ പൂട്ടിയത്. ഇനി മുതല്‍ ആ ഭാഗത്തേക്ക് പൂട്ടാന്‍ പോകില്ല എന്നും അതിനു സമീപത്തായുള്ള വിശ്രമമുറിയില്‍ രാത്രിയില്‍ പോകില്ല എന്നും ജീവനക്കാരി പറഞ്ഞിരിക്കുകയാണ്.
ഇതുകൂടിയായപ്പോള്‍ എന്തായാലും സംഭവം പരിശോധിക്കാന്‍ തന്നെ തീരുമാനിച്ചിരിക്കുകയാണ് അധികാരികള്‍.
from mangalam.com https://ift.tt/2C9x31B
via IFTTT
No comments:
Post a Comment