കോവിഡ്; രോഗബാധിതര്‍ 1.30 കോടി; മരണം 5.71 ലക്ഷം പിന്നിട്ടു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, July 13, 2020

കോവിഡ്; രോഗബാധിതര്‍ 1.30 കോടി; മരണം 5.71 ലക്ഷം പിന്നിട്ടു

വാഷിങ്ടണ്‍: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ലക്ഷങ്ങള്‍ പിന്നിട്ട് കോടികള്‍ ആവുകയാണ്. ഇതുവരെ രോഗം ബാധിച്ചിരിക്കുന്നവരുടെ എണ്ണം 1,30,60,239 ആണ്. മരണസംഖ്യ 5,71,817. ഇന്നലെ ഒറ്റ ദിവസം കൊണ്ട് രണ്ടുലക്ഷത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണം മൂവായിരത്തോളവും.

പട്ടികയില്‍ മൂന്നാംസ്ഥാനത്താണ് ഇന്ത്യ. ഇന്ത്യയില്‍ ഇതുവരെര രോഗബാധിതര്‍ 8,78,254. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാല റിപ്പോര്‍ട്ട് അനുസരിച്ച് കോവിഡ് 19 രൂക്ഷമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാംസ്ഥാനത്തുള്ള യുഎസില്‍ ഇതുവരെ 33,61,042 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. 1,35,582 പേര്‍ യുഎസില്‍ മരിച്ചിട്ടുണ്ട്.

മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ മരണസംഖ്യ കുറവാണ്. 23,174 പേരാണ് അസുഖത്തെ തുടര്‍ന്ന് ഇന്ത്യയില്‍ മരിച്ചത്. 18,84,967 പേര്‍ക്കാണ് ബ്രസീലില്‍ രോഗം സ്ഥിരീകരിച്ചത്. 72,833 പേര്‍ ഇവിടെ രോഗം ബാധിച്ച് മരിച്ചു.

റഷ്യയാണ് പിന്നാലെയുള്ളത്, 732,547 രോഗബാധിതര്‍. പെറു (330,123), ചിലി (317,657), മെക്‌സികോ (299,750), യുകെ (291,691), ദക്ഷിണാഫ്രിക്ക (287,796) എന്നീ രാജ്യങ്ങളാണ് പിന്നാലെയുള്ളത്.



from mangalam.com https://ift.tt/3enzWJv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages