ശിവശങ്കറിനു തിരിച്ചടിയായത് അദ്ദേഹത്തിന്റെതന്നെ മൊഴി ; അതിരുവിട്ട സൗഹൃദം പ്രതികള്‍ മുതലെടുത്തു; ഇനി നിര്‍ണായകം സെക്രട്ടേറിയറ്റ് ദൃശ്യങ്ങള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, July 27, 2020

ശിവശങ്കറിനു തിരിച്ചടിയായത് അദ്ദേഹത്തിന്റെതന്നെ മൊഴി ; അതിരുവിട്ട സൗഹൃദം പ്രതികള്‍ മുതലെടുത്തു; ഇനി നിര്‍ണായകം സെക്രട്ടേറിയറ്റ് ദൃശ്യങ്ങള്‍

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറുമായുള്ള പരിധിവിട്ട സൗഹൃദം സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ മുതലെടുത്തെന്ന് എന്‍.ഐ.എ. വിലയിരുത്തല്‍. മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥനെന്ന നിലയില്‍ ശിവശങ്കറിനു ജാഗ്രതക്കുറവുണ്ടായെന്നും വീഴ്ച സംഭവിച്ചെന്നും എന്‍.ഐ.എ. കണ്ടെത്തി. ഈ സാഹചര്യത്തില്‍, ഇന്നലെ ഒന്‍പതുമണിക്കൂര്‍ ചോദ്യംചെയ്ത ശിവശങ്കറിനെ ഇന്നും ചോദ്യംചെയ്യും.

പ്രതികളുടെ മൊഴിയില്‍ ശിവശങ്കറിന്റെ പേര് സൂചിപ്പിച്ചതു സംബന്ധിച്ചാണ് ഇന്നലെ വിശദീകരണം തേടിയത്. എന്നാല്‍, അതിന്റെ മാത്രം അടിസ്ഥാനത്തില്‍ പ്രതിചേര്‍ത്താല്‍ നിയമസാധുത ലഭിക്കില്ല. അതിനാലാണു സെക്രട്ടേറിയറ്റിലെ സി.സി. ടിവി ദൃശ്യങ്ങളും അടിസ്ഥാനമാക്കി ചോദ്യംചെയ്യല്‍ തുടരാനുള്ള തീരുമാനം. മൊഴികള്‍ക്കു വിരുദ്ധമായ തെളിവുകള്‍ ദൃശ്യങ്ങളില്‍നിന്നു ലഭിച്ചാല്‍ ശിവശങ്കറിനെ കേസില്‍ പ്രതിചേര്‍ക്കും.

സ്വര്‍ണക്കടത്ത് കേസിലെ ഒന്നും രണ്ടും പ്രതികളായ പി.എസ്. സരിത്തിനെയും സ്വപ്‌ന സുരേഷിനെയും കസ്റ്റഡിയില്‍ വാങ്ങാന്‍ കസ്റ്റംസും അപേക്ഷ നല്‍കിയിട്ടുണ്ട്. സ്വര്‍ണക്കടത്തിനെപ്പറ്റി ശിവശങ്കറിനു പ്രതികളില്‍നിന്നു വിവരം ലഭിച്ചെങ്കിലും ഗൂഢാലോചനയിലോ ഇടപാടിലോ പങ്കുള്ളതായി തെളിവ് ലഭിച്ചിട്ടില്ല. അങ്ങനെയെങ്കില്‍ അദ്ദേഹത്തെ സാക്ഷിയാക്കാനും നീക്കമുണ്ട്.

കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ പ്രതികളുടെ അറസ്റ്റ് നിര്‍ബന്ധമല്ല. കുറ്റപത്രത്തില്‍ അക്കാര്യം വ്യക്തമാക്കിയാല്‍ മതി. ഒരേ ഫ്‌ളാറ്റ് സമുച്ചയത്തില്‍ ശിവശങ്കറും സ്വപ്‌നയും താമസിച്ചതിന്റെ പേരില്‍ ഗൂഢാലോചന തെളിയിക്കാന്‍ കഴിയില്ലെന്നാണ് എന്‍.ഐ.എയ്ക്കു ലഭിച്ച നിയമോപദേശം. എന്നാല്‍, ഗൂഢാലോചനയ്ക്കുശേഷമാണു സ്വര്‍ണക്കടത്ത് നടന്നതെന്നു തെളിഞ്ഞാല്‍ ശിവശങ്കറും പ്രതിയായേക്കും. ഹെതര്‍ ഫ്‌ളാറ്റ്, സ്വപ്‌നയുടെ ഫ്‌ളാറ്റ്, വാടകവീട് എന്നിവിടങ്ങളില്‍ ഗൂഢാലോചന നടന്നോയെന്ന കാര്യത്തില്‍ ഇന്നു കൂടുതല്‍ ചോദ്യങ്ങളുണ്ടാകും.

കസ്റ്റംസ് ഓഫീസറെ ശിവശങ്കര്‍ വിളിച്ചതിനു തെളിവുണ്ടെങ്കിലും അതിനു ശിപാര്‍ശയുടെ സ്വഭാവമാണുള്ളത്. ശിവശങ്കറിനു തിരിച്ചടിയായത് അദ്ദേഹത്തിന്റെതന്നെ മൊഴിയാണെന്നാണു സൂചന. തന്റെ സഹായം പ്രതികള്‍ തേടിയിട്ടില്ലെന്നും സര്‍ക്കാര്‍ പരിപാടികളില്‍ സ്വപ്‌നയും സരിത്തും വലിയ സഹായികളായിരുന്നെന്നുമാണു ശിവശങ്കറിന്റെ മൊഴി.

തന്റെ വ്യക്തിപരമായ കാര്യങ്ങള്‍ പലതും പ്രതികള്‍ക്കു കൃത്യമായി അറിയാമായിരുന്നെന്നും ശിവശങ്കര്‍ വെളിപ്പെടുത്തി. ഏതെങ്കിലും അഴിമതിയില്‍ ശിവശങ്കറിന്റെ പങ്ക് കണ്ടെത്തിയാല്‍ കേന്ദ്രസര്‍ക്കാരിനെഅറിയിക്കും. അങ്ങനെയെങ്കില്‍ സി.ബി.ഐ. അന്വേഷണത്തിനും സാധ്യതയുണ്ട്.

ഇന്നലെ രാവിലെ പത്തോടെയാണ് എന്‍.ഐ.എ. ആസ്ഥാനത്തു ചോദ്യംചെയ്യല്‍ ആരംഭിച്ചത്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കൊപ്പം എന്‍.ഐ.എ. ദക്ഷിണേന്ത്യന്‍ മേധാവി കെ.ബി. വന്ദനയും ബംഗളുരു, ഡല്‍ഹി, െഹെദരാബാദ് എന്നീ യൂണിറ്റുകളില്‍നിന്നുള്ള ഉദ്യോഗസ്ഥരും ചോദ്യംചെയ്യലില്‍ പങ്കെടുക്കുന്നു. ചോദ്യംചെയ്യല്‍ വീഡിയോയില്‍ പകര്‍ത്തി.

എം. ശിവശങ്കറിന്റെ ചോദ്യംചെയ്യല്‍ തത്സമയം വീക്ഷിച്ച് ഡല്‍ഹിയിലെ മുതിര്‍ന്ന എന്‍.ഐ.എ. ഉദ്യോഗസ്ഥര്‍. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും ചോദ്യംചെയ്യല്‍ നിരീക്ഷിക്കുന്നുണ്ട്. സ്വര്‍ണക്കടത്തിലെ ദേശവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ ശിവശങ്കറിനു പങ്കുണ്ടോയെന്ന് അറിയാനാണു ഡല്‍ഹിയില്‍നിന്നുള്ള ഉന്നതനിരീക്ഷണം. തല്‍സമയം നിയമോപദേശം നല്‍കാന്‍ പബ്ലിക് പ്രോസിക്യൂട്ടറും കൊച്ചിയിലെ എന്‍.ഐ.എ. ആസ്ഥാനത്തുണ്ട്. കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതു കേരളത്തിന്റെ ചുമതലയുള്ള എസ്.പി. രാഹുലാണ്.



from mangalam.com https://ift.tt/3f7ikSu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages