പ്രതിഷേധം...ചര്‍ച്ച... ബലപ്രയോഗം...; കോട്ടയത്ത് ​കോവിഡ് ബാധിച്ചു മരിച്ചയാള്‍ക്ക് ഒടുവില്‍ അര്‍ധരാത്രിയില്‍ സംസ്‌കാരം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, July 26, 2020

പ്രതിഷേധം...ചര്‍ച്ച... ബലപ്രയോഗം...; കോട്ടയത്ത് ​കോവിഡ് ബാധിച്ചു മരിച്ചയാള്‍ക്ക് ഒടുവില്‍ അര്‍ധരാത്രിയില്‍ സംസ്‌കാരം

കോട്ടയം: കോവിഡ് ബാധിച്ചു മരിച്ച വയോധികന്റെ മൃതദേഹം ഒരുവിഭാഗമാള്‍ക്കാരുടെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ അര്‍ധരാത്രി സംസ്‌കരിച്ചു. കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കല്‍ കോളജില്‍ മരിച്ച ചുങ്കം സി.എം.എസ്. കോളജ് ഭാഗത്തു നടുമാലില്‍ ഔസേഫ് ജോര്‍ജിന്റെ (83) സംസ്‌കാരമാണ് ഇന്നലെ രാത്രി പതിനൊന്നേകാലോടെ മുട്ടമ്പലം വൈദ്യുതി ശ്മശാനത്തില്‍ നടത്തിയത്.

പോലീസിന്റെയും റവന്യൂ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലാണു മൃതദേഹം സംസ്‌കരിച്ചത്. നാട്ടുകാര്‍ പ്രതിഷേധവുമായി എത്താനുള്ള സാഹചര്യം കണക്കിലെടുത്ത് സ്ഥലത്ത് പോലീസ് വന്‍ സുരക്ഷ ഒരുക്കിയിരുന്നു. കോവിഡ് ബാധിതന്റെ മൃതദേഹം മുട്ടമ്പലം ശ്മാശനത്തില്‍ സംസ്‌കരിക്കാന്‍ സമ്മിക്കില്ലെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികളും സ്ഥലത്തെ ബി.ജെ.പി. നേതൃത്വവും മണിക്കൂറുകള്‍ സമരം ചെയ്തിരുന്നു.

ചുങ്കം സി.എസ്.ഐ. പള്ളി സെമിത്തേരിയിലായിരുന്നു സംസ്‌കാരം ആദ്യം തീരുമാനിച്ചത്. എന്നാല്‍, ഇവിടെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുള്ള സംസ്‌കാരം അസാധ്യമായതോടെ നഗരസഭയുടെ ഉടമസ്ഥതയിലുള്ള മുട്ടമ്പലം െവെദ്യുതി ശ്മശാനത്തില്‍ ഔസേഫ് ജോര്‍ജിന്റെ സംസ്‌കാരം നടത്താന്‍ ആരോഗ്യവിഭാഗം തീരുമാനിക്കുകയായിരുന്നു.

വിവരം അറിഞ്ഞ് ഉച്ചകഴിഞ്ഞു മൂന്നോടെ ബി.ജെ.പി. കൗണ്‍സിലര്‍ ടി.എന്‍. ഹരികുമാറിന്റെ നേതൃത്വത്തില്‍ സ്ത്രീകളടക്കമുള്ളവര്‍ ശ്മശാനത്തിലേക്കുള്ള റോഡ് അടച്ചു. വന്‍പോലീസ് സംഘവും സ്ഥലത്തെത്തി. താല്‍ക്കാലിക ഗേറ്റ് അഴിച്ചു മാറ്റി ചര്‍ച്ച നടത്തിയെങ്കിലും പ്രതിഷേധക്കാര്‍ വഴങ്ങിയില്ല.

തുടര്‍ന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ആര്‍.ഡി.ഒയുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലും തീരുമാനമായില്ല. രാത്രി പന്ത്രണ്ടിനു ശേഷം സംസ്‌കാരം നടത്താന്‍ തീരുമാനിച്ചെങ്കിലും എതിര്‍പ്പു കുറഞ്ഞില്ല.

രണ്ടു മണിക്കൂര്‍ നീണ്ട ചര്‍ച്ച ഫലം കാണാതെ വന്നതോടെ സംസ്‌കാരം മാറ്റിവയ്ക്കുകയായിരുന്നു. സംസ്‌കാരം എവിടെ നടത്തണമെന്നു ജില്ലാഭരണകൂടം തീരുമാനിക്കുമെന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. യോഗത്തിനുശേഷം അറിയിച്ചു.

മുന്‍ നഗരസഭ ജീവനക്കാരനായ ഔസേഫ് വീണു പരുക്കേറ്റതിനെത്തുടര്‍ന്നു മാസങ്ങളായി ചികിത്സയിലായിരുന്നു. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹത്തെ ആദ്യം നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ ന്യുമോണിയ സ്ഥിരീകരിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ വീട്ടിലേക്കു മടങ്ങി.

രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ഇതേ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചു. എന്നാല്‍, മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിലെത്തിച്ചു പത്തു മിനിറ്റിനുള്ളില്‍ മരണം സംഭവിച്ചു. മൈക്രോ ബയോളജി വിഭാഗത്തില്‍ നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിനു കോവിഡ് സ്ഥിരീകരിച്ചത്.

തുടര്‍ന്നു സ്രവ സാമ്പിള്‍ ശേഖരിച്ചു വീണ്ടും പരിശോധന നടത്തി. രണ്ടാമത്തെ പരിശോധനയിലും ഫലം പോസിറ്റീവായി. കോട്ടയം ജില്ലയിലെ ആദ്യ കോവിഡ് മരണമാണിത്. ഭാര്യ: പരേതയായ അമ്മിണി. മക്കള്‍: ശാന്തമ്മ, പരേതയായ രാഗിണി, മറിയാമ്മ, ഉഷ, പരേതയായ ഷീല. മരുമക്കള്‍: അച്ചന്‍കുഞ്ഞ്, കുട്ടപ്പന്‍, കൊച്ചുമോന്‍, പരേതനായ ശശി.



from mangalam.com https://ift.tt/2DaIFl6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages