സ്വര്‍ണക്കടത്തു കേസില്‍ ഇന്നു കൊച്ചിയില്‍ ചോദ്യംചെയ്യും; ശിവശങ്കറിനെതിരേ യു.എ.പി.എ. വകുപ്പ് 18? - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, July 26, 2020

സ്വര്‍ണക്കടത്തു കേസില്‍ ഇന്നു കൊച്ചിയില്‍ ചോദ്യംചെയ്യും; ശിവശങ്കറിനെതിരേ യു.എ.പി.എ. വകുപ്പ് 18?

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസില്‍ ആരോപണവിധേയനായ എം. ശിവശങ്കറിനെ എന്‍.ഐ.എ. പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുമോ? അദ്ദേഹത്തെ ഇന്നു കൊച്ചിയില്‍ ചോദ്യംചെയ്യാനിരിക്കെ ഈ ചോദ്യമാണ് കേരളത്തിനു മുന്നിലുള്ളത്. ശിവശങ്കറിനു സ്വപ്‌നയുടെ ഇടപാടുകളെക്കുറിച്ച് അറിയാമായിരുന്നുവെന്ന നിഗമനത്തിലാണ് എന്‍.ഐ.എയെങ്കിലും സ്വര്‍ണക്കടത്തില്‍ തനിക്കു പങ്കില്ലെന്ന വാദം ശിവശങ്കര്‍ ആവര്‍ത്തിക്കുന്നു. ശിവശങ്കറിനെ കേസില്‍ പ്രതിചേര്‍ത്താലും വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കുള്ള വകുപ്പിലാകരുതെന്നാണ് എന്‍.ഐ.എയ്ക്കു ലഭിച്ച വിദഗ്‌ധോപദേശം.

യു.എ.പി.എയിലെ 18-ാം വകുപ്പ് (ഗൂഢാലോചന) ശിവശങ്കറിനു മേല്‍ പ്രയോഗിക്കാമോ എന്നതിനെക്കുറിച്ച് ഇത്തെ ചോദ്യംചെയ്യലിനു ശേഷമേ വ്യക്തമാവൂ. നേരത്തേ കസ്റ്റംസിനും എന്‍.ഐ.എയ്ക്കും നല്‍കിയ മൊഴിയിലെ വൈരുധ്യവും പൊരുത്തക്കേടുകളും കുരുക്കായിരിക്കെയാണ് ശിവശങ്കര്‍ ഇന്നു നാല് ഏജന്‍സികളുടെ സംയുക്ത ചോദ്യംചെയ്യല്‍ അഭിമുഖീകരിക്കുന്നത്. യു.എ.ഇ. കോണ്‍സുലേറ്റിലെ മുന്‍ ഗണ്‍മാന്‍ ജയഘോഷിനെയും വീണ്ടും ചോദ്യംചെയ്യും. ഇതിനിടെ കെ-ഫോണ്‍ പദ്ധതിയുടെ കരാര്‍ മന്ത്രിസഭാ തീരുമാനത്തിനു കാത്തുനില്‍ക്കാതെ ബെല്‍ കണ്‍സോര്‍ഷ്യത്തിനു നല്‍കാന്‍ മുന്‍ കയ്യെടുത്തത് ശിവശങ്കറായിരുന്നു. ടെന്‍ഡര്‍ വിളിച്ചതിലും 49% കൂടിയ തുകയ്ക്കായിരുന്നു കരാര്‍. നടപടിയുമായി മുന്നോട്ടുപോകാന്‍ കെ.എസ്.ഐ.ടി.ഐ.എല്ലിനു ശിവശങ്കര്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

പാവപ്പെട്ടവര്‍ക്കു സൗജന്യ നിരക്കില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ കെ-ഫോണ്‍ പദ്ധതിക്കുള്ള കരാര്‍ ബെല്‍ കണ്‍സോര്‍ഷ്യത്തിനു കിട്ടിയത് തുടക്കംമുതല്‍ സംശയമുളവാക്കിയിരുന്നു. 1,028 കോടി രൂപയ്ക്കാണു ടെന്‍ഡര്‍ വിളിച്ചത്. പങ്കെടുത്ത മൂന്നു കണ്‍സോര്‍ഷ്യങ്ങള്‍ 1,548, 1,729, 2,853 കോടി രൂപ കേ്വാട്ട് ചെയ്തു. ഇതില്‍ 1,548 കോടി പറഞ്ഞ ബെല്‍ കണ്‍സോര്‍ഷ്യത്തിന് കരാര്‍ നല്‍കാമെന്നു കാണിച്ച് ഐടി സെക്രട്ടറിയായിരുന്ന ശിവശങ്കര്‍ പദ്ധതിയുടെ നോഡല്‍ ഏജന്‍സിയായ കെ.എസ്.​ഐ.ടി.ഐ.എല്ലിനു കത്തയച്ചു. പദ്ധതിച്ചെലവ് കണക്കാക്കിയത് 2016-ലാണെന്നും കണ്‍സോര്‍ഷ്യത്തിലെ കമ്പനികള്‍ പരിചയസമ്പന്നരാണെന്നും ദീര്‍ഘകാലത്തേക്ക് സര്‍ക്കാരിന് 89 കോടി ലാഭിക്കാനാകുമെന്നും ശിവശങ്കര്‍ എഴുതി. കാലവര്‍ഷം വരുന്ന സാഹചര്യത്തില്‍ നിശ്ചിത സമയത്ത് പദ്ധതി തീരണമെങ്കില്‍ ബെല്‍ കണ്‍സോര്‍ഷ്യത്തിന് കരാര്‍ നല്‍കാനുള്ള നടപടികളുമായി മുന്നോട്ടുപോകണമെന്നും ശിവശങ്കര്‍ നിര്‍ദേശിച്ചു. സര്‍ക്കാര്‍ അനുമതി പിന്നാലെ വരുമെന്ന ഉറപ്പും നല്‍കി.

അഞ്ചു മാസത്തിനു ശേഷം മന്ത്രിസഭയുടെ അനുമതിയോടെ കരാര്‍ ബെല്‍ കണ്‍സോര്‍ഷ്യത്തിനു നല്‍കി ഉത്തരവിറങ്ങി. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളായ ബെല്ലിനും റെയില്‍ടെല്ലിനും ഒപ്പം സ്വകാര്യ സ്ഥാപനമായ എസ്.ആര്‍.ഐ.ടിയും ചേര്‍ന്നതാണു കണ്‍സോര്‍ഷ്യം. 100 കോടിയുടെ കമ്മിഷന്‍ ഇടനിലക്കാര്‍ െകെക്കലാക്കിയെന്നാണ് വിവരം. ഏഴു വര്‍ഷത്തെ പ്രവര്‍ത്തനച്ചെലവ് കൂടി കണക്കാക്കിയതാണ് കരാര്‍ തുക ഉയരാന്‍ കാരണമെന്നു വാദിച്ചാലും ടെന്‍ഡര്‍ വിളിച്ചപ്പോള്‍ ഇതു കണക്കുകൂട്ടാതിരുന്നതിലെ ദുരൂഹത തുടരുകയാണ്.



from mangalam.com https://ift.tt/39x2aRi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages