യു.എ.ഇ കോണ്‍സുലേറ്റുമായി നേരിട്ട് ഇടപെടല്‍: കേന്ദ്രത്തിന്റെ കണ്ണ് ജലീലിലേക്ക്‌ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, July 20, 2020

യു.എ.ഇ കോണ്‍സുലേറ്റുമായി നേരിട്ട് ഇടപെടല്‍: കേന്ദ്രത്തിന്റെ കണ്ണ് ജലീലിലേക്ക്‌

ന്യൂഡൽഹി: ഉന്നതവിദ്യാഭ്യാസ വകുപ്പുമന്ത്രി കെ.ടി. ജലീലും തിരുവനന്തപുരത്തെ യു.എ.ഇ. കോൺസുലേറ്റും നേരിട്ടുള്ള ഇടപെടലിനെക്കുറിച്ച് വിദേശകാര്യ മന്ത്രാലയം വിവരങ്ങൾ ശേഖരിച്ചു. യു.എ.ഇ.യിൽ നിന്നുള്ള റംസാൻകിറ്റ് വിതരണവുമായി ബന്ധപ്പെട്ടുള്ള വിവാദത്തിലാണ് കേന്ദ്രത്തിന്റെ ഇടപെടൽ. വിഷയം തിങ്കളാഴ്ച വിദേശകാര്യ മന്ത്രാലയത്തിലെ വിവിധതലങ്ങളിൽ ചർച്ച ചെയ്തതായി ഉന്നതോേദ്യാഗസ്ഥൻ മാതൃഭൂമിയോട് പറഞ്ഞു. വിദേശസഹായം സ്വീകരിക്കുന്നതിനുള്ള നിയമത്തിന്റെ ലംഘനമുണ്ടെന്ന് പ്രഥമദൃഷ്ട്യാ തെളിവുലഭിച്ചതിന്റെ പശ്ചാത്തലത്തിൽ വിഷയം ധനകാര്യമന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കോൺസുലേറ്റുമായി മന്ത്രിയുടെ നേരിട്ടുള്ള ഇടപെടലിനെപ്പറ്റി കസ്റ്റംസ് ഉന്നത അധികൃതരിൽനിന്ന് വിദേശകാര്യമന്ത്രാലയം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. വിദേശരാജ്യങ്ങളുടെ പ്രതിനിധികളുമായും ചുമതലയിലുള്ളവരുമായും സംസ്ഥാനമന്ത്രിക്ക് നേരിട്ട് ഇടപെടേണ്ട കാര്യമില്ല. നയതന്ത്രവിഷയങ്ങളിൽ സമാന്തര ഇടപെടലുകളുടെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനു പുറമേ കോൺസുലാർ ജനറലിന് സ്വകാര്യസുരക്ഷയൊരുക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്നതും അന്വേഷിക്കുന്നുണ്ട്. മറ്റെല്ലാ രാജ്യങ്ങളും നൽകുന്നതുപോലെ കോൺസുലേറ്റിന് സുരക്ഷയൊരുക്കാനുള്ള അപേക്ഷയാണ് യു.എ.ഇ. നൽകിയിരുന്നത്. ഇത് വളച്ചൊടിച്ച് ഉദ്യോഗസ്ഥർക്ക് സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥനെന്ന നിലയിൽ നിയമിക്കുകയായിരുന്നു. പിന്നീട് മൂന്നു വർഷത്തേക്ക് കാലാവധി നീട്ടുകയും ചെയ്തു. ഇതിനുപിന്നിലും ഉന്നത സമ്മർദങ്ങളുണ്ടായെന്നാണ് കരുതുന്നത് -അദ്ദേഹം പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/30yKxMv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages