കൊച്ചി: സരിത വെറും സ്വപ്നയല്ല... മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേ ശക്തമായ പരാതി ഉന്നയിച്ചവർ. ഭരണകേന്ദ്രങ്ങളിൽ ശക്തമായ ഇടപെടൽ നടത്തിയ സ്ത്രീ. ഒരേസമയം പാരാതിക്കാരിയും ഇരയും. എന്നാൽ സ്വപ്ന, സ്വർണക്കടത്ത് കേസിലെ പ്രതി. തട്ടിപ്പുകാരി. അവർക്ക് ഭരണനേതൃത്വവുമായി ഒരു ബന്ധവുമില്ല. അവരുടെ തട്ടിപ്പിൽ ഒരു ഐ.എ.എസുകാരൻ കുടുങ്ങി. അറിഞ്ഞപ്പോൾത്തന്നെ നമ്മൾ നടപടിയെടുത്തു. ആളെ കൈയ്യോടെ പുറത്താക്കി. കാര്യങ്ങൾ അന്വേഷിക്കാൻ ഇപ്പോൾ എൻ.ഐ.എ. വന്നിട്ടുണ്ട്. അവരുമായി നമ്മൾ എല്ലാ അർഥത്തിലും സഹകരിക്കും. നമുക്ക് ഒന്നും മറച്ചുവെക്കാനില്ല....സി.പി.എം. നടത്തുന്ന ഓൺലൈൻ കുടുംബയോഗങ്ങളിൽ നേതാക്കൾ അംഗങ്ങളേയും അനുഭാവികളേയും പഠിപ്പിക്കുകയാണ്.വരുന്ന തദ്ദേശ -നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പാർട്ടി നേരിടാൻ പോകുന്ന വലിയ വെല്ലുവിളിയെ ലളിതമായി എങ്ങനെ മറികടക്കാമെന്ന് സി.പി.എം. പഠിപ്പിക്കുകയാണ്. തദ്ദേശതിരഞ്ഞെടുപ്പിനുമുന്നോടിയായി സി.പി.എം. ഓൺലൈൻ കുടുംബയോഗങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. കുടുംബയോഗങ്ങളിലൂടെ ഭരണനേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയായിരുന്നു ലക്ഷ്യം. പ്രകടനപത്രികവെച്ചുകൊണ്ടുതന്നെ വിശദീകരിക്കാനായിരുന്നു പരിപാടി. എന്നാൽ സ്വർണക്കടത്ത് കേസിലെ ആരോപണങ്ങൾക്ക് മറുപടിപറയാതെ മുന്നോട്ടുപോകാൻപറ്റാത്ത അവസ്ഥയിലാണ് പാർട്ടി.ലോക്കൽ കമ്മിറ്റികൾക്കും പഞ്ചായത്ത് കമ്മിറ്റികൾക്കും കീഴിൽ ഓൺലൈൻയോഗങ്ങൾ സംഘടിപ്പിച്ച് ജില്ലകളിലെ മുതിർന്ന നേതാക്കൾത്തന്നെ വിശദീകരണദൗത്യം ഏറ്റെടുത്തിരിക്കയാണ്. ഓൺലൈനിൽ തത്സമയം യോഗങ്ങളിൽ പങ്കെടുക്കാൻവേണ്ടി വാട്‌സാപ്പ് ഗ്രൂപ്പുകൾ വഴി ലിങ്കുകൾ അയച്ചുകൊടുക്കും. പങ്കെടുക്കാൻ പറ്റാത്തവർക്കായി റെക്കോഡ്ചെയ്ത്് ഗ്രൂപ്പിലിടും. ഓഗസ്റ്റ് ഒന്നാംതീയതിമുതൽ പാർട്ടിപ്രവർത്തകർ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഗൃഹസന്ദർശനം നടത്തും. സംഘമായിട്ടാകില്ല യാത്ര. ഓരോ അംഗത്തിനും വീടുകൾ കണക്കാക്കി നൽകി. അവിടെപ്പോയി വീട്ടുകാരെക്കണ്ട് സംസാരിക്കും. സരിതയും സ്വപ്നയും രണ്ടാണെന്ന് വിശദീകരിക്കും.
from mathrubhumi.latestnews.rssfeed https://ift.tt/2OKBbrA
via
IFTTT
No comments:
Post a Comment