പോലീസുകാരെ കൂട്ടക്കൊല ചെയ്ത ദുബേയുടെ സന്തതസഹചാരി പിടിയില്‍ ; റെയ്ഡിന്റെ വിവരം ഗുണ്ടകള്‍ക്ക് നല്‍കിയത് ഇന്‍സ്‌പെക്ടര്‍? - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, July 5, 2020

പോലീസുകാരെ കൂട്ടക്കൊല ചെയ്ത ദുബേയുടെ സന്തതസഹചാരി പിടിയില്‍ ; റെയ്ഡിന്റെ വിവരം ഗുണ്ടകള്‍ക്ക് നല്‍കിയത് ഇന്‍സ്‌പെക്ടര്‍?

കാണ്‍പുര്‍: ഗുണ്ടാസംഘത്തിനായുള്ള തെരച്ചിലിനിടയില്‍ കാണ്‍പൂരില്‍ എട്ടു പോലീസുകാര്‍ മൃഗീയമായി കൊലചെയ്യപ്പെട്ട സംഭവത്തില്‍ പ്രധാനപ്രതി ദുബേയുടെ മുഖ്യസഹായിയെ പോലീസ് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. കല്ലു എന്ന് വിളിക്കപ്പെടുന്ന ദയാശങ്കര്‍ അഗ്നിഹോത്രി എന്നയാളാണ് പിടിയിലായിരിക്കുന്നത്. ദുബേയുടെ സന്തതസഹചാരിയായിരുന്ന കല്ലൂ ശനിയാഴ്ച പോലീസ് തകര്‍ത്ത ദൂബേയുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നതും.

സംഭവം നടന്ന് പിറ്റേന്ന് രാവിലെ പോലീസിന്റെ വെടിവെയ്പ്പില്‍ കാലിന് വെടിയേറ്റതാണ് അഗ്നിഹോത്രി പിടിയിലാകാന്‍ കാരണം. ഇയാളുടെ തലയ്ക്ക് 25,000 രൂപ വിലയിട്ടിരുന്നു. അതേസമയം ദുബേയെ ഇതുവരെ അറസ്റ്റ് ചെയ്യാനായിട്ടില്ല. ഇയാളുടെ അറസ്റ്റിനായി നാട്ടുകാരുടെ സഹായം തേടിയ പോലീസ് ഒരു ലക്ഷം വരെ ഇനാം കൂട്ടി. നേരത്തേ വിവരത്തിന് 25,000 ആയിരുന്നു പ്രഖ്യാപിച്ചിരുന്നത്. കാണ്‍പൂരിലെ കല്യാണപൂര്‍ ഏരിയയില്‍ ഞായറാഴ്ച പുലര്‍ച്ചെ 4.30 ന് നടന്ന ഏറ്റുമുട്ടലിലാണ് കാലു പിടിയിലായിത്. വെടിയേറ്റ ഇയാളെ ലാലാ ലജ്പുത് റായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളില്‍ നിന്നും രണ്ടു നാടന്‍ തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തിട്ടുണ്ട്.

മുന്‍കൂര്‍ കിട്ടിയ സന്ദേശം അനുസരിച്ച് ഞായറാഴ്ച പുലര്‍ച്ചെ അഗ്നിഹോത്രിയെ കല്യാണ്‍പൂര്‍ ശിവ്‌ലി റോഡില്‍ തടയാന്‍ പോലീസ് ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഇയാള്‍ പോലീസിന് നേരെ വെടിവെച്ചു. പോലീസിന്റെ തിരിച്ചുള്ള വെടിവെയ്പ്പിലാണ് ഇയാളുടെ കാലില്‍ വെടി കൊണ്ടത്. പോലീസില്‍ നിന്നുള്ള ചാരന്മാരാണ് ദുബേയ്ക്ക് വിവരം നല്‍കിയതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. ചൗബേപൂര്‍ പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വിനയ് തിവാരിയ്‌ക്കെതിരേയാണ് പ്രധാനമായും ആരോപണം ഉയര്‍ന്നിരിക്കുന്നത്. പോലീസ് ടീം അറസ്റ്റ് ചെയ്യാന്‍ പോന്നിട്ടുണ്ടെന്ന് ദുബേയ്ക്ക് മുന്നറിയിപ്പ് നല്‍കിയെന്ന ആരോപണത്തില്‍ വിനയ് തിവാരിയെ ശനിയാഴ്ച സസ്‌പെന്റ് ചെയ്തു.

തിവാരിയെ സസ്‌പെന്റ് ചെയ്തിട്ടുണ്ടെങ്കിലൂം അറസ്റ്റ് ചെയ്തിട്ടില്ല. മതിയായ തെളിവുകള്‍ ലഭിക്കുന്ന മുറയ്ക്കായിരിക്കും ഈ നടപടി. ശനിയാഴ്ച ദുബേയുടെ വീട് പോലീസ് തകര്‍ത്തിരുന്നു. ഇവിടെ ഒരു ബങ്കറും ആയുധശേഖരവും ഒളിപ്പിച്ചു വെച്ചിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്നായിരുന്നു ഇത്. ഭിത്തി തകര്‍ത്തപ്പോള്‍ അതില്‍ നിന്നും സ്ഫോടക വസ്തുക്കളും മറ്റും കണ്ടെത്തിയിട്ടുണ്ട് എന്നാണ് വിവരം പോലീസ് ചുമരുകള്‍ തകര്‍ത്തതോടെ മേല്‍ക്കൂര തകര്‍ന്നു വീണു. ഇതോടെ കുഴിച്ചിട്ട നിലയിലായിരുന്ന ആയുധങ്ങളും കണ്ടെത്തി.

വെള്ളിയാഴ്ച രാത്രിയിലായിരുന്നു പോലീസുകാര്‍ വെടിയേറ്റും തലയറുത്തും ശകാല്ലപ്പെട്ട സംഭവം ഉണ്ടായത്. ദുബേ ഒരുക്കിയ കെണിയിലേക്ക് പോലീസ് വന്നു വീഴുകയായിരുന്നു. ശനിയാഴ്ച സഹപ്രവര്‍ത്തകര്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി നല്‍കിയതിന് തൊട്ടു പിന്നാലെ പോലീസ് ബിക്രു ഗ്രാമത്തിലെ ക്രിമിനലുകളുടെ ഒളിത്താവളം പോലീസ് തകര്‍ത്തു. പോലീസുകാര്‍ കൊല്ലപ്പെട്ട ഇടത്ത് വ്യാഴാഴ്ച രാത്രിയില്‍ ഉണ്ടായ ആക്രമണത്തില്‍ പോലീസുകാരും നാട്ടുകാരും ഉള്‍പ്പെടെ ഏഴു പേര്‍ക്ക് പരിക്കേറ്റിരുന്നു.

വെള്ളിയാഴ്ച അര്‍ദ്ധരാത്രിയില്‍ ഗുണ്ടാസംഘത്തിന്റെ എന്‍കൗണ്ടറില്‍ കൊല്ലപ്പെട്ട പോലീസുകാരില്‍ അഞ്ചുപേരും 20 കളിലും 30 കളിലും ഉള്ളവരായിരുന്നു. 54 കാരനായ ഡപ്യൂട്ടി സൂപ്രണ്ട് ദേവേന്ദ്ര മിശ്രയാണ് സംഘത്തില്‍ ഏറ്റവും പ്രായം കൂടിയ ആള്‍. മഹേഷ്‌കുമാര്‍ യാദവ് (42) സബ് ഇന്‍സ്‌പെക്ടര്‍ അനൂപ് കുമാര്‍ സിംഗ് (32), സബ് ഇന്‍സ്‌പെക്ടര്‍ നെബുലാല്‍ (48), കോണ്‍സ്റ്റബിള്‍ മാരായ ജിതേന്ദ്ര പാല്‍ (26), സുല്‍ത്താന്‍ സിംഗ് (34), ബബ്ലൂ കുമാര്‍ (23), രാഹുല്‍ കുമാര്‍ (24) എന്നിവരാണ് കൊല്ലപ്പെട്ട മറ്റുള്ളവര്‍.



from mangalam.com https://ift.tt/3f4jcYC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages