സ്വര്‍ണക്കടത്ത്; ഒരു വര്‍ഷം രാജ്യത്തേക്ക് കടത്തുന്നത് 200 ടണ്‍ സ്വര്‍ണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, July 6, 2020

സ്വര്‍ണക്കടത്ത്; ഒരു വര്‍ഷം രാജ്യത്തേക്ക് കടത്തുന്നത് 200 ടണ്‍ സ്വര്‍ണം

ന്യൂഡല്‍ഹി: സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണങ്ങള്‍ പുരോഗമിക്കുമ്പോള്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന കണക്കുകള്‍. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും രാജ്യത്ത് എത്തിയത് 200 ടണ്‍ അധിക സ്വര്‍ണമാണ്. സര്‍ക്കാരിന്റെ കണക്കു പ്രകാരം രാജ്യത്തേക്ക് 800 ടണ്‍ സ്വര്‍ണമേ ഓരോ വര്‍ഷവും ഇറക്കുമതി ചെയ്യുന്നുള്ളൂ. എന്നാല്‍ ഓരോ വര്‍ഷവും 1000 ടണ്‍ സ്വര്‍ണമെങ്കിലും വിപണിയിലെത്തുന്നുവെന്നാണ് കണ്ടെത്തല്‍. കഴിഞ്ഞ രണ്ട് വര്‍ഷം മുന്‍പ് വരെ ഇത്് കേവലം 80 ആയിരുന്നു.

സ്വര്‍ണത്തിന്റെ ഇറക്കുമതിച്ചുങ്കം പത്തില്‍ നിന്ന് 12.5% ആയതോടെയാണ് വന്‍തോതില്‍ സ്വര്‍ണകള്ളക്കടത്തു വര്‍ധിച്ചത്. ലോകത്ത് കള്ളക്കടത്തു സ്വര്‍ണത്തിന്റെ മൂന്നില്‍ ഒരു ഭാഗം ഇന്ത്യ വഴിയാണു കടന്നു പോകുന്നതെന്ന് കാനഡ ആസ്ഥാനമായ ഇംപാക്ട് എന്ന സംഘടന നടത്തിയ പഠനത്തില്‍ പറയുന്നു. ആഫ്രിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളില്‍ നിന്നാണ് ഇന്ത്യയിലേക്കുള്ള കള്ളക്കടത്തു സ്വര്‍ണം കൂടുതലും വരുതെന്നും കണ്ടെത്തി.

നോട്ട് നിരോധനം വന്നതോടെ നിക്ഷേപമായി സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണവും കൂടി. ഓഹരി വിപണിയില്‍ അനിശ്ചിതത്വം വന്നതോടെ സ്വര്‍ണം പ്രിയ നിക്ഷേപമായി. കോവിഡ് കാലത്തും സ്വര്‍ണവില ഇത്രയധികം ഉയര്‍ന്നു നില്‍ക്കുന്നതിന് കാരണം ഇതാണ്.



from mangalam.com https://ift.tt/3gyKR4k
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages