ലഖ്നൗ: ഉത്തർ പ്രദേശിൽ എട്ടുപോലീസുകാരെ വെടിവെച്ചു കൊന്ന കേസിലെ മുഖ്യപ്രതി വികാസ് ദുബേ കാൺപുരിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. വികാസ് മരിച്ചതായി ഉത്തർപ്രദേശ് പോലീസ് സ്ഥിരീകരിച്ചു. മധ്യപ്രദേശിലെ ഉജ്ജയിനിൽവെച്ച് വ്യാഴാഴ്ചയാണ് വികാസ് അറസ്റ്റിലായത്. തുടർന്ന് ഇയാളെയും കൊണ്ട് ഉത്തർപ്രദേശ് സ്പെഷൽ ടാസ്ക് ഫോഴ്സ് ഉത്തർപ്രദേശിലേക്ക് യാത്ര തിരിച്ചു. വികാസ് ദൂബേയുമായി സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടപ്പോൾ. Photo: ANI വെള്ളിയാഴ്ച പുലർച്ചെ ഇവർ സഞ്ചരിച്ച വാഹനം കാൺപുരിൽ വെച്ച് മറിഞ്ഞു. കാർ മറിഞ്ഞതിനു പിന്നാലെ, പരിക്കേറ്റ പോലീസുകാരന്റെ തോക്ക് തട്ടിയെടുത്ത് വികാസ് രക്ഷപ്പെടാൻ ശ്രമിച്ചതായി കാൺപുർ വെസ്റ്റ് എസ്.പി. മാധ്യമങ്ങളോടു പറഞ്ഞു. പോലീസ് ദുബെയോട് കീഴടങ്ങാൻ ആവശ്യപ്പെട്ടു. എന്നാൽ അതിനിടെ വികാസ് പോലീസിനു നേർക്ക് വെടിയുതിർത്തു. പോലീസ് തിരിച്ചു നടത്തിയ വെടിവെപ്പിൽ വികാസിന് പരിക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചതായും എസ്.പി. കൂട്ടിച്ചേർത്തു. വികാസ് ദൂബേയുമായി സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടപ്പോൾ. Photo: ANI ഉത്തർപ്രദേശിലെ കാൺപുരിൽ ഡിവൈ.എസ്.പി. ഉൾപ്പെടെ എട്ടു പോലീസുകാരെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായിരുന്നു വികാസ്. ഉജ്ജയിനിയിലെ ക്ഷേത്രപരിസരത്തുവെച്ചാണ് വ്യാഴാഴ്ച പുലർച്ചെ ഇയാൾ പിടിയിലായത്. ഉജ്ജയിൻ ക്ഷേത്രത്തിൽ സ്വന്തം കാറിലെത്തിയ ദുബേ 250 രൂപയുടെ പ്രവേശന ടിക്കറ്റ് എടുത്തു. തുടർന്ന് പൂജയ്ക്ക് ആവശ്യമായ പ്രസാദം വാങ്ങാൻ സമീപത്തെ കടയിലെത്തിയപ്പോൾ കടക്കാരനാണ് ദുബേയെ തിരിച്ചറിഞ്ഞത്. ഉടൻതന്നെ വിവരം സമീപത്തെ പോലീസ് കോൺസ്റ്റബിളിനെ അറിയിച്ചു. ക്ഷേത്രദർശനം കഴിഞ്ഞ് തിരിച്ചിറങ്ങുമ്പോഴേക്കും കൂടുതൽ പോലീസെത്തി ദുബേയെ കീഴടക്കുകയായിരുന്നു. content highlights: vikas dubey killed says reports
from mathrubhumi.latestnews.rssfeed https://ift.tt/3ffYDsv
via
IFTTT
No comments:
Post a Comment