ന്യൂഡൽഹി: കേരളതീരത്ത് 2012-ൽ രണ്ട് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ഇറ്റാലിയൻ നാവികർ വെടിവെച്ചുകൊന്ന സംഭവത്തിൽ പുതിയ വെളിപ്പെടുത്തൽ.വെടിയേറ്റ് മരിച്ച മത്സ്യത്തൊഴിലാളികളുടെബോട്ടിൽ ഒരു കുട്ടി കൂടി ഉണ്ടായിരുന്നെന്നാണ് പുതിയവെളിപ്പെടുത്തൽ. കന്യാകുമാരി ജില്ലയിലെ കഞ്ചംപുരം സ്വദേശിയായ പ്രിജിൻ ആണ്ബോട്ടിൽ ഉണ്ടായിരുന്നത്. കുട്ടിയുടെകുടുംബമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 100 കോടിയുടെ നഷ്ടപരിഹാരം തേടി പ്രിജിന്റെ അമ്മയും ഏഴ് സഹോദരിമാരും കേന്ദ്രസർക്കാരിന് കത്ത് നൽകി. വെടിവെപ്പ് നടന്ന ശേഷം സെന്റ് ആന്റണീസ് ബോട്ടിന്റെ ഉടമ ഫ്രെഡി, പ്രിജിനെ മറ്റൊരു ബോട്ടിലേക്ക് മാറ്റുകയായിരുന്നു. സംഭവ സമയത്ത് 14 വയസ്സുകാരനായ പ്രിജിൻ ബോട്ടിലെ പാചകക്കാരന്റെ സഹായി ആയിരുന്നു.പിടിക്കപ്പെട്ടാൽ ബാലവേലകുറ്റം ചുമത്തുമെന്ന ഭീതി കണ്ടാണ് പ്രിജിനെ മാറ്റിയതെന്നാണ് വീട്ടുകാർ പറയുന്നത്. വെടിവെപ്പിൽ ചെറിയ പരിക്കുകളേറ്റ പ്രിജിന് യാതൊരു വിധ വൈദ്യസഹായങ്ങളോ മാനസികാരോഗ്യം മെച്ചപ്പെടുത്താനുള്ള കൗൺസിലിങ്ങോ ലഭിച്ചില്ലെന്ന് പ്രിജിന്റെ വീട്ടുകാർ ആരോപിക്കുന്നു. വെടിവെപ്പ്നേരിൽ കണ്ട പ്രിജിൻ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു. ഉറക്കമില്ലാത്ത അവസ്ഥയും ഉറങ്ങുന്ന സമയത്ത് ഞെട്ടി എഴുന്നേറ്റ് അലറിവിളിക്കുന്ന അവസ്ഥയുമായി കടുത്ത മാനസികാവസ്ഥകളിലൂടെ പ്രിജിൻ കടന്നു പോയെന്ന്അമ്മയും സഹോദരിമാരും പറയുന്നു. അഭിഭാഷകൻ മുഖേന കാബിനറ്റ് സെക്രട്ടേറിയറ്റിന്അമ്മയും ആറ് സഹോദരിമാരും നൽകിയ കത്തിലാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. കടുത്ത വിഷാദത്തിലേക്ക് വഴുതി വീണ പ്രിജിൻ പിന്നീട് കടലിൽ പോവാൻ കഴിയാത്ത അവസ്ഥയിലായി. പിന്നീട്2019 ജൂലൈ രണ്ടിന് ആത്മഹത്യ ചെയ്യുകയായിരുന്നു. വെടിവെപ്പ് സംഭവത്തിന്റെ ഇരയായ പ്രിജിന്റെനിയമപരമായ അവകാശികളാണെന്ന നിലയിൽനഷ്ടപരിഹാരം നൽകണമെന്നാണ് വീട്ടുകാരുടെ ആവശ്യം. ബാലവേലാകുറ്റം ചുമത്തപ്പടുമെന്ന ഭയത്താൽ കേസുമായ ബന്ധപ്പെട്ട എല്ലാ രേഖകളിൽ നിന്നും പ്രിജിന്റെ പേര് ഉടമ ഫ്രെഡി മറച്ചുവെന്നും വീട്ടുകാർ ആരോപിക്കുന്നു. 2012 ഫെബ്രുവരി 15-നാണ് കേരളതീരത്ത് ഇന്ത്യൻ സമുദ്രാതിർത്തിയിൽ മീൻപിടിക്കുകയായിരുന്ന ബോട്ടിന് നേരെ ഇറ്റാലിയുടെ ചരക്ക് കപ്പലായ എൻ റിക ലെക്സിയിൽ സുരക്ഷയ്ക്ക് നിയോഗിച്ചിരുന്ന നാവികർ വെടിയുതിർത്തത്. സംഭവത്തിൽ നീണ്ടകര മൂതാക്കരയിലെ ജെലസ്റ്റിൻ (44), തമിഴ്നാട് കുളച്ചൽ സ്വദേശി പിങ്കി (22)എന്നീ രണ്ട് മീൻപിടുത്തക്കാർ കൊല്ലപ്പെട്ടു. തുടർന്ന് തന്ത്രപരമായി കൊച്ചിയിലെത്തിച്ച കപ്പലിൽനിന്ന് നാവികരെ അറസ്റ്റ് ചെയ്യുകയായിരുന്നു. കടൽക്കൊള്ളക്കാരെന്ന് തെറ്റിദ്ധരിച്ചാണ് വെടിവെച്ചതെന്നാണ് ഇറ്റലിയുടെ ഔദ്യോഗിക ഭാഷ്യം. content highlights:Twist in Italian marine case, and a Boys presence in the boat
from mathrubhumi.latestnews.rssfeed https://ift.tt/3iP4pmY
via
IFTTT
No comments:
Post a Comment