ഫുള്‍ എ പ്ലസ് കിട്ടിയ മകനായുള്ള അച്ഛന്റെ സമ്മാനം വീട്ടിലെത്തി...; വിമാനത്താവളത്തില്‍ മരിച്ച പവിത്രന്റെ ആഗ്രഹം സഫലം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, July 5, 2020

ഫുള്‍ എ പ്ലസ് കിട്ടിയ മകനായുള്ള അച്ഛന്റെ സമ്മാനം വീട്ടിലെത്തി...; വിമാനത്താവളത്തില്‍ മരിച്ച പവിത്രന്റെ ആഗ്രഹം സഫലം

ഫുജൈറ : എസ്എസ്എല്‍സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് കിട്ടിയ മകനുളള സമ്മാനങ്ങളുമായി നാട്ടിലേക്കുള്ള യാത്രയ്ക്കിടെ റാസല്‍ഖൈമ രാജ്യാന്തര വിമാനത്താവളത്തില്‍ കുഴഞ്ഞു വീണു മരിച്ച മലയാളി മകനു വേണ്ടി കരുതിയ സമ്മാനപ്പൊതികള്‍ യുഎഇ കെഎംസിസി പ്രവര്‍ത്തകര്‍ വീട്ടിലെത്തിച്ചു. ഇതോടെ കുറ്റ്യാടി കായക്കൊടി സ്വദേശി മഞ്ചക്കല്‍ പവിത്രന്റെ അന്ത്യാഭിലാഷമാണ് പൂവണിഞ്ഞത്.

മകന് വാങ്ങിച്ച സമ്മാനം അടങ്ങുന്ന ലഗേജ് യുഎഇ കെഎംസിസിയുടെ മറ്റൊരു ചാര്‍ട്ടേഡ് വിമാനത്തില്‍ ഹരീഷ് എന്ന യാത്രക്കാരന്‍ വഴി ഇന്നലെ നാട്ടിലെത്തിക്കുകയായിരുന്നു. അജ്മാനില്‍ ജ്വല്ലറി തൊഴിലാളിയായിരുന്നു പവിത്രന്‍. കോവിഡ് വ്യാപനത്തോടെ സ്ഥാപനം പൂട്ടിയതിനാല്‍ തൊഴില്‍ നഷ്ടമായി പ്രവാസികൂട്ടായ്മ വഴി നാട്ടിലേക്കു പോകാന്‍ ഒരുങ്ങുകയായിരുന്നു. മകന്‍ ധനൂപിന്റെ പത്താംക്ലാസ് പരീക്ഷാഫലം വന്ന ജൂണ്‍ 30-നുതന്നെ മടങ്ങണമെന്നായിരുന്നു പവിത്രന്‍ ആഗ്രഹിച്ചത്.

മകനു നല്‍കാന്‍ സമ്മാനങ്ങളും വാങ്ങി പെട്ടി നിറച്ചിരുന്നു. എമിഗ്രേഷന്‍ നടപടികള്‍ക്കിടെ കുഴഞ്ഞുവീണ പവിത്രനെ ഉടന്‍ റാസല്‍ഖൈമയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണശേഷം നടത്തിയ കോവിഡ് പരിശോധനയില്‍ ഫലം പോസിറ്റീവ് ആയതോടെ യുഎയില്‍ തന്നെ മൃതദേഹം സംസ്‌കരിക്കുകയായിരുന്നു.



from mangalam.com https://ift.tt/2BFNAdy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages