റെയില്‍വേ; പുതിയ തസ്തികകള്‍ സൃഷ്ടിക്കരുതെന്ന് നിര്‍ദേശം; ഇല്ലാതാകുന്നത് അരലക്ഷം തൊഴിലവസരങ്ങള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, July 5, 2020

റെയില്‍വേ; പുതിയ തസ്തികകള്‍ സൃഷ്ടിക്കരുതെന്ന് നിര്‍ദേശം; ഇല്ലാതാകുന്നത് അരലക്ഷം തൊഴിലവസരങ്ങള്‍

കൊച്ചി: റെയില്‍വേയില്‍ നിലവിലുള്ള അമ്പതുശതമാനം ഒഴിവുകളും ഉപേക്ഷിക്കുന്നു. ഇത് സംബന്ധിച്ച് എല്ലാ ജനറല്‍ മാനേജര്‍മാര്‍ക്കും റെയില്‍വേ ബോര്‍ഡ് നിര്‍ദേശം നല്‍കി. നിയമനങ്ങള്‍ ഉപേക്ഷിക്കുന്നതുവഴി അരലക്ഷത്തോളം തൊഴിലവസരങ്ങളാണ് ഇല്ലാതാകുന്നത്.

ഇതനുസരിച്ച് കഴിഞ്ഞ രണ്ടുവര്‍ഷ കാലയളവില്‍ ഉണ്ടായിട്ടുള്ള പുതിയ തസ്തികകള്‍ പരിശോധിക്കും. ഇതില്‍ നിയമനം നടത്താത്ത ഒഴിവുകള്‍ ഉപേക്ഷിക്കാനാണ് നിര്‍ദേശം. പുതിയ ഉത്തരവുണ്ടാകുന്നതുവരെ തസ്തികകള്‍ സൃഷ്ടിക്കരുതെന്നും നിര്‍ദേശമുണ്ട്. എന്നാല്‍, മറുവശത്ത് സ്വകാര്യവത്കരണത്തിന് വേഗം കൂട്ടുകയാണ് റെയില്‍വേ മന്ത്രാലയത്തിന്റെ ലക്ഷ്യമെന്ന് ആരോപണമുണ്ട്.

മുമ്പ് 18 ലക്ഷത്തോളമായിരുന്നു റെയില്‍വേജീവനക്കാരുടെ എണ്ണം. ഇത് ഘട്ടംഘട്ടമായി 12.18 ലക്ഷമാക്കി. ഇത് രണ്ടുവര്‍ഷംകൊണ്ട് 10 ലക്ഷമാക്കുകയാണ് ലക്ഷ്യം. 2018 മുതല്‍ റെയില്‍വേയില്‍ 1.40 ലക്ഷം ഒഴിവുണ്ടെന്നാണ് കണക്ക്. ഇതില്‍ 72,274ഉം സുരക്ഷാവിഭാഗത്തിലാണ്. 68,366 എണ്ണവും ബാക്കി വിഭാഗത്തിലും. സുരക്ഷാവിഭാഗമൊഴികെയുള്ള ഒഴിവുകളില്‍ അമ്പതുശതമാനം ഉപേക്ഷിച്ചാല്‍ 34,183 തൊഴിലവസരം ഇല്ലാതാകും എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

സ്‌റ്റേഷന്‍മാസ്റ്റര്‍, ലോക്കോ പൈലറ്റ്, ഗാര്‍ഡ് എന്നിവരടക്കമുള്ള സുരക്ഷാവിഭാഗത്തെ മാത്രമാണ് ഇപ്പോഴത്തെ കര്‍ശന തീരുമാനങ്ങളില്‍നിന്ന് ഒഴിവാക്കിയത്. കുക്ക്, ടൈപ്പിസ്റ്റ്, അക്കൗണ്ട്‌സ് ക്ലാര്‍ക്ക് തുടങ്ങി മാനേജര്‍വരെയുള്ള 3681 ഒഴിവ് ഉപേക്ഷിക്കാനാണ് നിര്‍ദേശം. അതേ സമയം, പുതിയ പദ്ധതികള്‍ക്കായി സുരക്ഷാവിഭാഗത്തെ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും റെയില്‍വേ പറയുന്നു.



from mangalam.com https://ift.tt/3gv2mT6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages