കോവിഡ് പ്രതിരോധത്തിനുള്ള വാഹനങ്ങൾ പെരുവഴിയിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, July 25, 2020

കോവിഡ് പ്രതിരോധത്തിനുള്ള വാഹനങ്ങൾ പെരുവഴിയിൽ

തിരുവനന്തപുരം: സർവീസ് സെന്ററുകൾ പൂട്ടിയതും സ്പെയർപാർട്സ് വിതരണം തടസ്സപ്പെട്ടതും കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന വാഹനങ്ങളുടെ അറ്റകുറ്റപ്പണിയെ ബാധിക്കുന്നു. ഒട്ടേറെ വാഹനങ്ങൾ ഇപ്പോൾത്തന്നെ തകരാറിലാണ്. ആരോഗ്യം, റവന്യൂ, തദ്ദേശസ്ഥാപനങ്ങൾ, പോലീസ്, അഗ്നിരക്ഷാസേന, മോട്ടോർവാഹന വകുപ്പ് എന്നിവയുടെ വാഹനങ്ങളാണ് കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കായി രാപകൽ ഓടുന്നത്. മിക്ക ജില്ലകളിലും ഇവയുടെ അംഗീകൃത സർവീസ് സെന്ററുകൾ തുറക്കുന്നില്ല. ചില മേഖലകളിൽ വർക്ക്ഷോപ്പുകൾ തുറക്കുന്നുണ്ടെങ്കിലും സ്പെയർപാർട്സ് ലഭ്യമല്ല. വാറന്റി കാലാവധി കഴിയാത്ത വാഹനങ്ങൾ പുറമേ അറ്റകുറ്റപ്പണി നടത്താനാകില്ല. അവശ്യവിഭാഗ പരിധിയിൽപ്പെടുത്തി സർവീസ് സെന്ററുകളും വർക്ക്ക്ഷോപ്പുകളും തുറക്കാൻ അനുവദിച്ചാലേ പ്രതിസന്ധി മറികടക്കാനാകൂ. കോവിഡ് പശ്ചാത്തലത്തിൽ ഓട്ടോ, ടാക്സികളിൽ കാബിൻ വേർതിരിക്കാൻ നിർദേശം നൽകിയിരുന്നു. വർക്ക്ഷോപ്പുകൾ അടഞ്ഞുകിടക്കുന്നതിനാൽ ഇത് സാധിക്കാത്ത അവസ്ഥയാണ്. കൂടുതൽ വാഹനങ്ങൾ കരുതാൻ നിർദേശം കോവിഡ് വ്യാപന പശ്ചാത്തലത്തിൽ രോഗപ്രതിരോധപ്രവർത്തനങ്ങൾക്ക് കൂടുതൽ വാഹനങ്ങൾ സജ്ജീകരിക്കാൻ കളക്ടർമാർക്ക് സർക്കാർ നിർദേശം നൽകി. അടിയന്തരസാഹചര്യത്തിൽ കളക്ടർമാർ ആവശ്യപ്പെടുമ്പോൾ വാഹനങ്ങളും നൽകാൻ സജ്ജമായിരിക്കണമെന്ന് മോട്ടോർവാഹന വകുപ്പിനോടും ആവശ്യപ്പെട്ടു. രോഗവ്യാപനം കൂടിയ തിരുവനന്തപുരം, മലപ്പുറം, ആലപ്പുഴ ജില്ലകളിൽ സ്വകാര്യമേഖലയിലെ 90 ശതമാനം ആംബുലൻസുകളും വിന്യസിച്ചിട്ടുണ്ട്. ഇതിനുപുറമേ, ടാക്സി കാറുകൾ, വാനുകൾ, ഓട്ടോറിക്ഷകൾ, ബസുകൾ തുടങ്ങിയവയും സജ്ജീകരിക്കാനാണ് മോട്ടോർവാഹനവകുപ്പിനുള്ള നിർദേശം. Content Highlight: Vehicles for Covid operations are damaged


from mathrubhumi.latestnews.rssfeed https://ift.tt/337sReb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages