മുണ്ടക്കയം: ഭാര്യയുടെയും രണ്ടുവയസ്സുള്ള മകന്റെയുംമുന്നിൽ കുത്തേറ്റ് യുവാവ് മരിച്ചു. മുണ്ടക്കയം ബൈപാസ് റോഡിൽ, പടിവാതുക്കൽ ആദർശ്(32) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ആദർശിന്റെ പരിചയക്കാരൻ കരിനിലം പുതുപറമ്പിൽ ജയൻ(43) പോലീസ്‌കസ്റ്റഡിയിലായി. മറ്റുരണ്ട് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.ചൊവ്വാഴ്ച അർധരാത്രിയിൽ കരിനിലത്തായിരുന്നു സംഭവം. ഭാര്യ ഹണിയോടും മകൻ ആദിയോടുമൊപ്പം സുഹൃത്തിന്റെ വീട്ടിലേക്ക് പോകുംവഴി കാറിന് സൈഡ് കൊടുക്കുന്നതുമായുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. പോലീസ് പറയുന്നത്: ചൊവ്വാഴ്ച രാത്രിയിൽ സുഹൃത്തിന്റെ വീട്ടിലേക്ക് കുടുംബത്തോടൊപ്പം യാത്രചെയ്യുകയായിരുന്ന ആദർശിന്റെ വാഹനം പുത്തൻചന്തയ്ക്ക് സമീപം ജയന്റെ വാഹനത്തെ മറികടന്നു. കുറച്ചുദൂരം മാറ്റി വാഹനം നിർത്തിയ ജയനും പിന്നാലെയെത്തിയ ആദർശുംതമ്മിൽ വാക്കേറ്റവും െെകയാങ്കളിയും ഉണ്ടായി. ഇതിനുശേഷം ഇരുകൂട്ടരും മടങ്ങി.അർധരാത്രിയോടെ തിരികെയെത്തിയ ആദർശുമായി ജയന്റെ വീടിനുസമീപം കരിനിലം റോഡിൽ വീണ്ടും െെകയാങ്കളിയുണ്ടായി. തുടർന്ന്, പ്രതികൾ ആദർശിന്റെ വയറ്റിൽ കുത്തുകയായിരുന്നു. മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആദർശിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോേളജ് ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിനുശേഷം മുണ്ടക്കയത്തെ വീട്ടുവളപ്പിൽ സംസ്കരിച്ചു. കുഞ്ഞുമോനും വാസന്തിയുമാണ് ആദർശിന്റെ മാതാപിതാക്കൾ. ഒരു സഹോദരിയുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/3ecIkvl
via
IFTTT
No comments:
Post a Comment