സംസ്ഥാനത്ത് എൻജിനിയറിങ് കോളേജുകൾക്ക് ആദ്യമായി സ്വയംഭരണപദവി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, July 24, 2020

സംസ്ഥാനത്ത് എൻജിനിയറിങ് കോളേജുകൾക്ക് ആദ്യമായി സ്വയംഭരണപദവി

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് എൻജിനിയറിങ് കോളേജുകൾക്ക് സ്വയംഭരണപദവി ലഭിച്ചു. എൻജിനിയറിങ് കോളേജുകൾക്ക് ആദ്യമായാണിത് ലഭിക്കുന്നത്. കൊച്ചിയിലെ രാജഗിരി സ്‌കൂൾ ഓഫ് എൻജിനിയറിങ് ആൻഡ് ടെക്‌നോളജി, കോട്ടയത്തെ സെയ്ൻറ് ഗിറ്റ്‌സ് കോളേജ് ഓഫ് എൻജിനിയറിങ്, തിരുവനന്തപുരത്ത് മാർ ബസേലിയോസ് കോളേജ് ഓഫ് എൻജിനിയറിങ് ആൻഡ് ടെക്‌നോളജി എന്നീ സ്ഥാപനങ്ങൾക്കാണ് സ്വയംഭരണ പദവി ലഭിച്ചത്. ഈ അക്കാദമികവർഷംമുതൽ പത്തുവർഷത്തേക്കാണ് യു.ജി.സി. സ്വയംഭരണപദവി അനുവദിച്ചത്. ഈ മൂന്നുകോളേജുകൾമാത്രമേ സംസ്ഥാനത്തുനിന്ന് അപേക്ഷിച്ചിരുന്നുള്ളൂ. സ്വയംഭരണപദവിക്ക് ഇടതുമുന്നണി തത്ത്വത്തിൽ എതിരായിരുന്നെങ്കിലും പിന്നീട് നയത്തിൽ മാറ്റംവന്നു. സംസ്ഥാനത്ത് ഒരു സർക്കാർ കോളേജടക്കം 19 ആർട്‌സ് ആൻഡ് സയൻസ് കോളേജുകൾക്ക് സ്വയംഭരണ പദവിയുണ്ട്. സിലബസും പരീക്ഷയും സ്വന്തംസ്വയംഭരണപദവി ലഭിക്കുന്ന കോളേജുകൾക്ക് സ്വന്തംനിലയിൽ പാഠ്യപദ്ധതി രൂപവത്കരിക്കാൻ സ്വാതന്ത്ര്യമുണ്ടാകും. പരീക്ഷയും കോളേജ് തലത്തിൽത്തന്നെ. സർട്ടിഫിക്കറ്റ് സർവകലാശാല നൽകും. എന്നാൽ, അതിൽ പഠിച്ച കോളേജിന്റെ പേര് രേഖപ്പെടുത്തും. സാധാരണ കോളേജുകളുടെ പേര് സർവകലാശാലാ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്താറില്ല. സർവകലാശാലയിലുള്ളതുപോലെത്തന്നെ സ്വയംഭരണ കോളേജുകളിൽ അക്കാദമിക കൗൺസിലും ബോർഡ് ഓഫ് സ്റ്റഡീസും പരീക്ഷാ കൺട്രോളറുമുണ്ടാകും. കരിക്കുലവും സിലബസും ഈ അക്കാദമികസമതികളാണ് രൂപവത്കരിക്കുക. സ്വന്തംനിലയിൽ കോഴ്‌സുകൾക്ക് രൂപംനൽകാനും സ്വയംഭരണ കോളേജുകൾക്ക് കഴിയും.


from mathrubhumi.latestnews.rssfeed https://ift.tt/32Zg6ls
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages