വീണ്ടും ചോദ്യംചെയ്യാൻ വിളിച്ചു; ശിവശങ്കറിന് അഗ്നിപരീക്ഷ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, July 24, 2020

വീണ്ടും ചോദ്യംചെയ്യാൻ വിളിച്ചു; ശിവശങ്കറിന് അഗ്നിപരീക്ഷ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന് തിങ്കളാഴ്ചത്തെ ചോദ്യംചെയ്യൽ നിർണായകം. കേസന്വേഷിക്കുന്ന കസ്റ്റംസും എൻ.ഐ.എ.യും അദ്ദേഹത്തെ ഇതുവരെ 14 മണിക്കൂർ ചോദ്യംചെയ്തിട്ടുണ്ട്. തിങ്കളാഴ്ച കൊച്ചിയിൽ എത്തണമെന്ന നോട്ടീസും നൽകിയാണ് വ്യാഴാഴ്ച രാത്രി ചോദ്യംചെയ്യലിനുശേഷം അദ്ദേഹത്തെ വിട്ടയച്ചത്. കേസുമായി ബന്ധപ്പെട്ട ചിലരുടെ ചിത്രങ്ങൾ എൻ.ഐ.എ. ഉദ്യോഗസ്ഥർ കാണിച്ചപ്പോൾ അവരെ അറിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇത് അന്വേഷണസംഘം വിശ്വാസത്തിലെടുത്തിട്ടില്ല. സ്വപ്നയും സരിത്തുമായും അടുത്ത സൗഹൃദം പുലർത്തിയിരുന്നതായി ശിവശങ്കർ സമ്മതിക്കുന്നുണ്ട്. തന്റെ സൗഹൃദം അവർ ദുരുപയോഗം ചെയ്തെന്നും അതിനപ്പുറത്തേക്ക് ഒരു ബന്ധമില്ലെന്നുമാണ് കഴിഞ്ഞദിവസവും അദ്ദേഹം അന്വേഷണ സംഘത്തോടു പറഞ്ഞത്. മറ്റു പ്രതികളായ സന്ദീപ്, റമീസ്, ജലാൽ എന്നിവരുമായി യാതൊരു സൗഹൃദമോ ബന്ധമോ പുലർത്തേണ്ട ആവശ്യം ഐ.എ.എസ്. ഉദ്യോഗസ്ഥനായ ശിവശങ്കറിനില്ല. ഇവരുമായി ശിവശങ്കർ ബന്ധപ്പെട്ടതിന് തെളിവുമായിട്ടാണ് ഇനി എൻ.ഐ.എ. എത്തുന്നതെങ്കിൽ കുരുക്ക് മുറുകും. സരിത്തിന്റെ മൊഴികൾ ശിവശങ്കറിന് എതിരാണ്. അദ്ദേഹത്തെ കാണാൻ മറ്റു പ്രതികൾക്കൊപ്പം സെക്രട്ടേറിയറ്റിനുള്ളിൽ എത്തിയിട്ടുണ്ടെന്ന് സരിത്ത് കസ്റ്റംസിനോട് പറഞ്ഞിരുന്നു. ഇതിനിടെ, ശിവശങ്കർ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതിനെക്കുറിച്ച് നിയമോപദേശം തേടിയിരുന്നു. ഈ ഘട്ടത്തിൽ അത് പ്രതികൂലമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ജാമ്യത്തിന് ശ്രമിച്ചില്ല. Content Highlight: NIA to question Sivasankar again


from mathrubhumi.latestnews.rssfeed https://ift.tt/2OSjyGi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages