പി നൾ രക്തമെത്തി, അനുഷ്കയ്ക്ക് ഇനി ശസ്ത്രക്രിയ... - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, July 17, 2020

പി നൾ രക്തമെത്തി, അനുഷ്കയ്ക്ക് ഇനി ശസ്ത്രക്രിയ...

കൊച്ചി: പി നൾ എന്ന അപൂർവ രക്തഗ്രൂപ്പുമായി ശസ്ത്രക്രിയയ്ക്കായി കാത്തിരുന്ന അഞ്ചു വയസ്സുകാരി അനുഷ്കയ്ക്കുള്ള രക്തദാതാവിനെ കണ്ടെത്തി. മഹാരാഷ്ട്രയിലെ നാസിക്കിൽനിന്നാണ് രക്തദാതാവിനെ കണ്ടെത്തിയത്. വിമാന മാർഗം രക്തം കൊച്ചി അമൃത ആശുപത്രിയിൽ എത്തിച്ചു. കുഞ്ഞിന്റെ ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷം ഉടനെ ശസ്ത്രക്രിയ നടത്തും.രക്തം കണ്ടെത്താൻ അന്താരാഷ്ട്ര തലത്തിൽ സാമൂഹിക മാധ്യമങ്ങളുടെ സഹായത്തിൽ അന്വേഷണം നടക്കുകയായിരുന്നു. ഈ മാസം അഞ്ചിനാണ് ബ്ലഡ് ഡോണേഴ്‌സ് കേരളയുടെ ഫെയ്‌സ്ബുക്കിൽ ’പി നൾ’ ഗ്രൂപ്പിലുള്ള രക്തം ആവശ്യപ്പെട്ട് പോസ്റ്റ് ചെയ്തത്. ഇത് വ്യാപകമായി ഷെയർ ചെയ്യപ്പെടുകയായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം നാസിക് സ്വദേശി രക്തം നൽകാൻ സന്നദ്ധത അറിയിക്കുകയും മുംബൈയിലെ ആശുപത്രിയിലെത്തി രക്തം നൽകുകയും ചെയ്തു. ഇത് വിമാന മാർഗം നെടുമ്പാശ്ശേരി വിമാനത്താവളത്തിലും അവിടെ നിന്ന് അമൃത ആശുപത്രിയിലും എത്തിച്ചു. ഗുജറാത്തിൽ താമസിക്കുന്ന മലപ്പുറം സ്വദേശി സന്തോഷിന്റെ മകളാണ് അഞ്ചു വയസ്സുകാരി അനുഷ്ക. ഒരു വർഷം മുൻപ് ഗുജറാത്തിൽ െവച്ച് കെട്ടിടത്തിന്റെ മുകളിൽനിന്നു വീണ് തലയ്ക്ക് സാരമായി പരിക്കേൽക്കുകയായിരുന്നു. ഗുജറാത്തിൽ നടന്ന ശസ്ത്രക്രിയയ്ക്കു ശേഷം അണുബാധയുണ്ടാവുകയും ഇതേ തുടർന്ന് അനുഷ്കയെ വിദഗ്ദ്ധ ചികിത്സയ്ക്കായി എറണാകുളത്ത് എത്തിക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസം ആദ്യഘട്ട ശസ്ത്രക്രിയ നടത്തിയിരുന്നു. ഇത് കുട്ടിയുടെ തന്നെ രക്തം ശേഖരിച്ചാണ് ചെയ്തത്. തലയോട്ടിയുടെ ഭാഗങ്ങൾ ചേർക്കുക എന്നുള്ളതാണ് അടുത്ത ഘട്ടം.


from mathrubhumi.latestnews.rssfeed https://ift.tt/2OCEroQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages