കോവിഡ്; സാമ്പത്തിക പ്രതിസന്ധി രൂക്ഷം; ഗള്‍ഫ് മലായാളികള്‍ തൊഴിലില്ലായ്മയിലേക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, July 6, 2020

കോവിഡ്; സാമ്പത്തിക പ്രതിസന്ധി രൂക്ഷം; ഗള്‍ഫ് മലായാളികള്‍ തൊഴിലില്ലായ്മയിലേക്ക്

ദുബായ് : കോവിഡ് മൂലം രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവുകയാണ്. ഗള്‍ഫ് നാടുകളില്‍ ഉള്ളവരുടെ തൊഴിലും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഗള്‍ഫ് മലയാളികളില്‍ 65 ശതമാനം പേരും തൊഴില്‍ ഭീഷണി നേരിടുന്നതായി പഠനം. ജോലി നഷ്ടപ്പെട്ട് തിരികെ നാടുകളില്‍ എത്തിയിരിക്കുന്നത് പതിനായിരക്കണക്കിന് ആളുകളാണ്.

ഗള്‍ഫ് മലയാളികളില്‍ 13.50 ശതമാനം പേര്‍ക്ക് ഇതിനികം ജോലി നഷ്ടപ്പെട്ടു. 26.02 ശതമാനം പേര്‍ തൊഴില്‍ നഷ്ടപ്പെടലിന്റെ വക്കിലാണ്. 18.44 ശതമാനം പേര്‍ക്ക് ശമ്പളം വെട്ടിക്കുറച്ചു. 7.32 ശതമാനം പേര്‍ക്ക് ശമ്പളമില്ല. പ്രതിസന്ധിക്കിടയില്‍ 14.84 ശതമാനം പേര്‍ക്ക് തിരികെ വരേണ്ടിവരും എന്നഭിപ്രായമുണ്ട്. 23.99 ശതമാനം പേര്‍ മറ്റുമാര്‍ഗമില്ലെങ്കില്‍ ഗള്‍ഫ് തിരഞ്ഞെടുക്കുമെന്ന് പറയുമ്പോള്‍ 8.90 ശതമാനം പേര്‍ മാത്രമാണ് ഇനി ഗള്‍ഫിലേക്കില്ലെന്ന് തീര്‍ത്തു പറയുന്നത്.

നാട്ടിലെത്തിയാല്‍ ജീവിതമാര്‍ഗം എന്തായിരിക്കും എന്നത് നിശ്ചയമില്ലാത്ത അവസ്ഥയിലാണ് കൂടുതല്‍ പേരും. അതേ സമയം, അതിജീവനത്തിന് വായ്പ ഉള്‍പെടെയുള്ള സാമ്പത്തിക സഹായം കാത്തിരിക്കുന്നവര്‍ 56.12 ശതമാനമാണ്. വിദേശത്ത് ജോലിയുണ്ടെങ്കിലും സ്വന്തമായി വീടോ ഭൂമിയോ ഇതുവരെ ഇല്ലാത്തവരും ഏറെ. ഗള്‍ഫില്‍ മെച്ചപ്പെട്ട അവസ്ഥയില്‍ കുടുംബ സമേതം ജീവിക്കുന്നവര്‍ 15.79 ശതമാനം പേര്‍ മാത്രമാണ്.



from mangalam.com https://ift.tt/2Cf4z6A
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages