തൊടുപുഴ: പതിനാറുകാരിയെ വിവാഹം ചെയ്ത 31കാരന് എതിരെ കേസ്. കുഞ്ചിത്തണ്ണി സ്വദേശിയായ രഞ്ജിത്തിന് എതിരെയാണ് കേസ് എടുത്തിരിക്കുന്നത്. കുമാരമംഗലത്ത് താമസിക്കുന്ന തമിഴ്‌നാട് സ്വദേശിയെയാണ് ഇയാള്‍ വിവാഹം ചെയ്തത്. കുഞ്ചിത്തണ്ണിയിലെ ഒരു ക്ഷേത്രത്തില്‍ വെച്ച് ഇന്നലെയാണ് വിവാഹം നടന്നത്.
ജില്ല ശിശുക്ഷേമസമിതിയുടെ പരാതിയില്‍ ആണ് ഇയാള്‍ക്കെതിരെ കേസ് എടുത്തത്. പെണ്‍കുട്ടിയെ ശിശു ക്ഷേമപ്രവര്‍ത്തകര്‍ ചെങ്കുളം മേഴ്‌സി ഹോമിലേക്ക് മാറ്റി. വിവാഹം നടത്താന്‍ കൂട്ടുനിന്ന കുടുംബാംഗങ്ങള്‍ക്കെതിരിയും ക്ഷേത്ര ഭാരവാഹികള്‍ക്കെതിരെയും ഇന്ന് കേസെടുക്കുമെന്ന് വെള്ളത്തൂവല്‍ എസ്‌ഐ എം.യു.സ്‌കറിയ അറിയിച്ചു.
from mangalam.com https://ift.tt/31SoqDm
via IFTTT
No comments:
Post a Comment