ആർക്കും ഈ മേഖലയിലേക്ക് കടന്ന് വരാം: കേരളത്തിന്റെ ആദ്യ വനിതാ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പറയുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, July 14, 2020

ആർക്കും ഈ മേഖലയിലേക്ക് കടന്ന് വരാം: കേരളത്തിന്റെ ആദ്യ വനിതാ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പറയുന്നു

ഒടുവിൽ കാലം വഴിമാറി, കേരളത്തിനങ്ങനെ ആദ്യത്തെ വനിതാ എക്സൈസ് ഇൻസ്പെക്ടറെ ലഭിച്ചു. ഇതുവരെ സ്ത്രീകൾ മാറ്റി നിർത്തപ്പെട്ട ആ തസ്തികയിലേക്ക് ആദ്യത്തെ പേരുകാരിയായി, തൃശ്ശൂർക്കാരി ഒ. സജിതയെത്തി. കേരളത്തിലെ ആദ്യ വനിതാ ഇൻസ്പെക്ടറുടെ ആദ്യ ദിവസത്തെ അനുഭവം ചോദിക്കാനായി വിളിച്ചപ്പോൾ ആദ്യ ദിവസത്തിന്റെ ഔദ്യോഗിക തിരക്കുകൾക്കിടയിലായിരുന്നു സജിത. വൈകിട്ട് ഏഴിന് വിളിക്കാനായിരുന്നു മറുപടി. പറഞ്ഞ സമയം കഴിഞ്ഞ് അരമണിക്കൂറിനിപ്പുറം വിളിച്ചപ്പോൾ എക്സൈസ് ഇൻസ്പെക്ടറുടെ കുപ്പായം ഊരിവെച്ചു ഏഴാം ക്ലാസുകാരി ഇന്ദുവിന്റെ അമ്മവേഷത്തിലേക്ക് മാറികഴിഞ്ഞിട്ടുണ്ടായിരുന്നു സജിത. സജിത പറഞ്ഞുതുടങ്ങി കേരളത്തിലെ ആദ്യ വനിതാ എക്സൈസ് ഇൻസ്പെക്ടറുടെ ആദ്യ ദിവസത്തെക്കുറിച്ച് അവിടെ വരെ എത്താൻ താങ്ങായവരെക്കുറിച്ച് ആത്മവിശ്വാസം തന്ന് കൂടെ നിൽക്കുന്ന മേലുദ്യോസ്ഥരെക്കുറിച്ച് ആദ്യ ദിനം തിരൂർ എക്സൈസ് സർക്കിൾ ഓഫീസിൽ ആണ് ഞാൻ ചുമതലയേൽക്കുന്നത്. നേരത്തെ ഡിപ്പാർട്ട്മെന്റിൽ ഉണ്ടായിരുന്ന ആളാണ് ഞാൻ. 2014ൽ സിവിൽ എക്സൈസ് ഓഫീസറായി ജോലിചെയ്തിരുന്നു. ഈ അനുഭവ പരിചയമാണ് ആത്മവിശ്വാസം തന്നത്. പുതിയ പോസ്റ്റായതുകൊണ്ട് തന്നെ മേലുദ്യോഗസ്ഥർ വേണ്ട നിർദ്ദേശങ്ങൾ തന്നിരുന്നു. സർക്കിൾ ഇൻസ്പെക്ടറുടെ ഓഫീസാണ് അത്. ഡെപ്യൂട്ടി എക്സൈസ് കമ്മീഷ്ണറുടെയും അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറുടെയും ഓഫീസിൽ പോയിരുന്നു. അവരും ആവശ്യമായകാര്യങ്ങൾ പറഞ്ഞു തന്നു. പുതിയ തസ്കിയായതുകൊണ്ട് തന്നെ ഉത്തരവാദിത്വങ്ങൾ വലുതാണ്. അത് മനസിലാക്കാനും പറ്റി ആദ്യമായി സല്യൂട്ട് ലഭിച്ചപ്പോൾ സല്യൂട്ട് കിട്ടുകയെന്ന് പറഞ്ഞാൽ ബഹുമാനം കിട്ടുകയാണല്ലോ. ബഹുമാനം കിട്ടുന്നത് സന്തോഷം തന്നെയാണ്. അതുകൊണ്ട് ഒരുപാട് സന്തോഷം തോന്നി. പ്രതികളെ കായികമായി നേരിടേണ്ടിവന്നാൽ പരിശീലനം ലഭിച്ചിരുന്നു. ഫിസിക്കലി ഫിറ്റാകാനുള്ള ട്രെയിനിങ്ങ്. 180 ദിവസത്തെ പരിശീലന കാലയളവിൽ ലഭിച്ചു. തൃശ്ശൂർ എക്സൈസ് അക്കാദമിയിൽ വെച്ചായിരുന്നു പരിശീലനം. സെൽഫ് പ്രൊട്ടക്ഷനും ഡിഫൻസിനുമുള്ള പാഠങ്ങൾ അവിടെ നിന്ന് പഠിപ്പിച്ച് തന്നിട്ടുണ്ട്. കരാട്ട ഉൾപ്പെടെയുള്ളവയിൽ പരിശീലനം തന്നിട്ടുണ്ട്. പ്രതികളെ ഓടിച്ചിട്ട് പിടിക്കാനുള്ള ട്രെയിനിങ്ങ് ഉൾപ്പെടെ ലഭിച്ചിട്ടുണ്ട്. പരിശീലന കാലഘട്ടം 180 ദിവസത്തെ പരിശീലനമാണ് ലഭിച്ചത്. ഫിസിക്കൽ ടെസ്റ്റുകൾ പാസായതിന് ശേഷമാണ് ഇതിലേക്ക് നിയമിക്കുന്നത്. പരിശീലനകാലഘട്ടത്തിലെ ഫിസിക്കൽ ആക്ടിവിറ്റികൾ കുറച്ച് ബുദ്ധിമുട്ട് ഏറിയതായിരുന്നു. പിന്നെ പരേഡുകളും, അതിന്റേതായ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. അതൊക്കെ മറികടക്കാൻ അവിടുത്തെ ഇൻസ്ട്രക്ടറുടെ ഉപദേശങ്ങൾ ധാരാളം സഹായിച്ചിട്ടുണ്ട്. സ്ത്രീകൾക്കുമാകാം എക്സൈസ് ഇൻസ്പെക്ടർ ഏത് ജോലിയാണെങ്കിലും അതിന് അതിന്റേതായ ബുദ്ധിമുട്ടുകൾ ഉണ്ടാകും സിവിൽ പോലീസ് ജോലി ആണെങ്കിൽ പോലും എക്സൈസ് ആയതുകൊണ്ടുമാത്രം മടിച്ചുനിൽക്കേണ്ട കാര്യം ഇല്ല. ആർക്കും ഈ മേഖലയിലേക്ക് കടന്ന് വരാം. പോലീസിൽ ധാരാളം സ്ത്രീകൾ ജോലിചെയ്യുന്നുണ്ടല്ലോ. എല്ലാ സൗകര്യങ്ങളും ഡിപ്പാർട്ട്മെന്റ് നമുക്ക് ഒരുക്കി തരുന്നുണ്ട്. സ്ത്രീകളിൽ പോലും ലഹരി ഉപയോഗിക്കുന്നവർ ധാരാളമുണ്ട്. ഒരു വനിതാ ഓഫീസർ എന്ന നിലയിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാനാകുമെന്നാണ് വിശ്വാസം. ഓഫീസിൽ ഒരു സ്ത്രീ സാന്നിധ്യം ഉണ്ടെങ്കിൽ സ്ത്രീകൾക്കുള്ള പരാതികളും സ്ത്രീകളെ സംബന്ധിച്ച പരാതികളും പരിഹരിക്കാൻ കൂടുതൽ എളുപ്പമാകും. ഒരു വനിതാ ഓഫീസറുടെ സാനിധ്യം ഉണ്ടാകുമ്പോൾ നടപടി ക്രമങ്ങൾ കുറച്ച് കൂടി എളുപ്പമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുടുബം കുടുംബത്തിന്റെ പിന്തുണ ഒന്നുകൊണ്ട് മാത്രമാണ് എനിക്ക് മുന്നോട്ടുപോകാൻ സാധിക്കുന്നത്. ഭർത്താവിന്റെ അച്ഛനും അമ്മയും കൂടെ ഉണ്ട്. അതിനാൽ തന്നെ ഔദ്യോഗിക തിരക്കുകൾക്കിടയിലും വീട്ടുജോലിയെക്കുറിച്ചൊന്നും ചിന്തിക്കേണ്ടതില്ല. തൃശ്ശൂർ തൈക്കാട്ടുശ്ശേരി സ്വദേശി ഊത്തപ്പള്ളി ദാമോദരന്റെയും കെ.വി.മീനാക്ഷിയുടെയും മകളാണ് സജിത. തൃശ്ശൂർ സ്റ്റാർ പി.വി.സി പൈപ്പ് കമ്പനി മാനേജർ അജിയാണ് ഭർത്താവ്. മകൾ ഇന്ദു കല്ലിപ്പാടം കാർമ്മൽ സി.എം.ഐ സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്. എക്സൈസിൽ വനിതകളെ റിക്രൂട്ട് ചെയ്തപ്പോൾ കഴിവുള്ള പത്തു ശതമാനം പേരെ ഇൻസ്പെക്ടറാക്കാൻ തീരുമാനിച്ചിരുന്നു. ഇതിൽ ടെസ്റ്റ് എഴുതി ഒന്നാമതെത്തിയാണ് സജിത എക്സൈസ് ഇൻസ്പെക്ടറുടെ കുപ്പായം അണിയുന്നത്. Content Highlight: Keralas first woman excise inspector Sajitha


from mathrubhumi.latestnews.rssfeed https://ift.tt/3j2p5Ir
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages