തിരുവനന്തപുരം: രാജ്യത്ത് ആദ്യമായാണ് ഏതെങ്കിലും പ്രദേശങ്ങളിൽ സമൂഹവ്യാപനമുണ്ടായതായി സർക്കാർതലത്തിൽ സ്ഥിരീകരണമുണ്ടാവുന്നത്. രോഗത്തിന്റെ ഉറവിടമറിയാത്ത രോഗികളുണ്ടാവുന്നതും ഏതെങ്കിലും മേഖലയിൽ രോഗികളുടെ എണ്ണം ക്രമാതീതമായി ഉയർന്ന് പ്രത്യേക ക്ലസ്റ്ററുകൾ രൂപപ്പെടുന്നതുമാണ് മഹാമാരികളുടെ സമൂഹവ്യാപനമായി നിർവചിക്കുന്നത്. പരസ്പരബന്ധമില്ലാത്ത ഒന്നിലധികം ക്ലസ്റ്ററുകൾ വ്യത്യസ്തപ്രദേശങ്ങളിൽ രൂപപ്പെടുന്നതും സമൂഹവ്യാപനമാണ്. ഈ സാഹചര്യങ്ങളെല്ലാം തലസ്ഥാനജില്ലയിൽ കണ്ടതോടെയാണ് സമൂഹവ്യാപനമുണ്ടായതായി സർക്കാർ സമ്മതിക്കുന്നത്. ക്ലസ്റ്ററുകളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജനങ്ങളുടെ സമ്പർക്കം ഒഴിവാക്കുകമാത്രമാണ് രോഗവ്യാപനം തടയാൻ സർക്കാരിനുമുന്നിലുള്ള പോംവഴി. തിരുവനന്തപുരത്ത് അതിഗുരുതരം തിരുവനന്തപുരം ജില്ലയിലെ ചില പ്രദേശങ്ങൾ അതിഗുരുതരസാഹചര്യം നേരിടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തീരമേഖലയിൽ അതിവേഗത്തിൽ രോഗവ്യാപനമുണ്ടാകുന്നു. കരിങ്കുളം പഞ്ചായത്തിലെ പുല്ലുവിളയിൽ 97 സാമ്പിളുകൾ പരിശോധിച്ചതിൽ 51 പേർക്ക് പോസിറ്റീവായി. പൂന്തുറ ആയുഷ് കേന്ദ്രത്തിൽ 50 പേർക്ക് നടത്തിയ പരിശോധനയിൽ 26 എണ്ണം പോസിറ്റീവാണ്. പുതുക്കുറിശ്ശിയിൽ 75 സാമ്പിളുകൾ പരിശോധിച്ചതിൽ 20 എണ്ണം പോസിറ്റീവായി. അഞ്ചുതെങ്ങിൽ 83 സാമ്പിളുകൾ പരിശോധിച്ചതിൽ 15 പോസിറ്റീവാണ്. രോഗവ്യാപനം തീവ്രമായതിന്റെ ലക്ഷണങ്ങളാണിത്. 15 ആരോഗ്യപ്രവർത്തകർക്ക് 15 ആരോഗ്യപ്രവർത്തകർക്കാണ് വെള്ളിയാഴ്ച രോഗം ബാധിച്ചത്. തിരുവനന്തപുരത്ത് നാലുപേരെക്കൂടാതെ കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിലെ മൂന്നുവീതവും പത്തനംതിട്ട, കാസർകോട് ജില്ലകളിലെ ഓരോ ആരോഗ്യപ്രവർത്തകർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ആലപ്പുഴ ജില്ലയിലെ ഒരു ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ് സേനാംഗത്തിനും തൃശ്ശൂരിലെ ഏഴ് കെ.എസ്.സി. ജീവനക്കാർക്കും ഒരു ബി.എസ്.എഫ്. ജവാനും കണ്ണൂർ ജില്ലയിലെ ഒരു ഫയർ ഫോഴ്സ് ജീവനക്കാരനും രോഗം ബാധിച്ചു. 20 ഹോട്സ്പോട്ടുകൾകൂടി പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂർ (കണ്ടെയ്ൻമെന്റ് സോൺ: വാർഡ് 5, 6), പ്രമദം (10), അടൂർ മുനിസിപ്പാലിറ്റി (24, 26), അയിരൂർ (15), താന്നിത്തോട് (3, 4, 5, 6, 7, 8), തൃശ്ശൂർ ജില്ലയിലെ ഗുരുവായൂർ മുനിസിപ്പാലിറ്റി (35), വേളൂക്കര (5, 7), ചൊവ്വന്നൂർ (1), പാലക്കാട് ജില്ലയിലെ പെരുവെമ്പ് (1), തെങ്കര (5), ശ്രീകൃഷ്ണപുരം (2), കോട്ടയം ജില്ലയിലെ ടി.വി. പുരം (10), കുമരകം (4), പള്ളിക്കത്തോട് (7), കൊല്ലം ജില്ലയിലെ മേലില (2, 15), വെട്ടിക്കവല (എല്ലാ വാർഡും), ഇടുക്കിജില്ലയിലെ വാഴത്തോപ്പ് (4), മരിയാപുരം (5, 10, 11), വയനാട് ജില്ലയിലെ കൽപ്പറ്റ (18 റാട്ടക്കൊല്ലി പണിയകോളനി), എടവക (2) എന്നിവയാണ് പുതിയ ഹോട്സ്പോട്ടുകൾ. ആറുപ്രദേശങ്ങളെ ഹോട്സ്പോട്ടിൽനിന്ന് ഒഴിവാക്കി. കോട്ടയം ജില്ലയിലെ ചിറക്കടവ് (കണ്ടെയ്ൻമെന്റ് സോൺ: 4, 5), എരുമേലി (12), തൃക്കൊടിത്താനം (12), പാലക്കാട് ജില്ലയിലെ കുഴൽമന്ദം (5), ആനക്കര (3), പറളി (11) എന്നീ പ്രദേശങ്ങളെയാണ് ഒഴിവാക്കിയത്. നിലവിൽ 285 ഹോട്സ്പോട്ടുകളാണുള്ളത്.
from mathrubhumi.latestnews.rssfeed https://ift.tt/3eA9xIo
via
IFTTT
No comments:
Post a Comment