കൊല്ലം: ഭർത്താവ് പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ച് കൊലപ്പെടുത്തിയ ഉത്രയുടെ രാസ പരിശോധന ഫലം പുറത്ത്. ഉത്രയുടെ ശരീരത്തിൽ നിന്ന് മൂർഖൻ പാമ്പിന്റെ വിഷം കണ്ടെത്തിയെന്ന് തെളിയിക്കുന്നതാണ് രാസ പരിശോധനാഫലം. ഉത്രയെ ഭർത്താവ് സൂരജ് കൊലപ്പെടുത്തിയെന്ന് തെളിയിക്കാൻ കഴിയുന്ന നിർണായക വിവരങ്ങളാണ് ഈ റിപ്പോർട്ടിലുള്ളത്. സൂരജിന്റെ മൊഴി ബലപ്പെടുത്തനാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. കേസുമായി ബന്ധപ്പെട്ട് മൂർഖൻ പാമ്പിന്റെ ഡിഎൻഎ പരിശോധനാഫലം ഉൾപ്പെടെ നിർണായക വിവരങ്ങൾ പുറത്തുവരാനുണ്ട്. ഉത്രയുടെ ആന്തരിക അവയവങ്ങളിൽ സിട്രസിൻ മരുന്നിന്റെ സാന്നിധ്യവും കണ്ടെത്തിയിരുന്നു. ഈ മരുന്ന് ഉത്രയെ മയക്കി കിടത്താനായി ഉപയോഗിച്ചതാണെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കേസുമായി ബന്ധപ്പെട്ട മറ്റു പരിശോധനാഫലങ്ങൾ വൈകാതിരിക്കാനായി ഡിജിപി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അടുത്തമാസം ആദ്യം കേസിൽ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. Content Highlight: The venom of snake was found in Utra's body
from mathrubhumi.latestnews.rssfeed https://ift.tt/3eFQvQW
via
IFTTT
No comments:
Post a Comment