ദില്ലി: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പൂര്‍ണ്ണരൂപം പുറത്തുവന്നു. നാല് ഘട്ടങ്ങളിലായി പന്ത്രണ്ട് ഗ്രേഡുകള്‍ പൂര്‍ത്തിയാക്കുന്ന പതിനെട്ടു വര്‍ഷ വിദ്യാഭ്യാസ സമ്പ്രദായമാണ് രാജ്യത്ത് നിലവില്‍ വരുന്നത്. മാനവ വിഭവശേഷി മന്ത്രാലയം ഇനി വിദ്യാഭ്യാസ മന്ത്രാലയമായി മാറും. കൂടാതെ, ഇഷ്ടമുള്ള വിഷയങ്ങള്‍ മാത്രം തെരഞ്ഞെടുത്തു പഠിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ അവസരം നല്‍കുമെന്നും പുതിയ കരട് നയം പറയുന്നു.
മൂന്ന് മുതല്‍ പതിനെട്ട് വയസ്സ് വരെയുള്ളവര്‍ക്ക് വിദ്യാഭ്യാസം അവകാശമാക്കുകയാണ് പുതിയ നയം വരുന്നതോടെ. കൂടാതെ, പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് കൂടി പ്രാമുഖ്യം നല്‍കുന്ന വിധം വിഭ്യാഭ്യാസ രീതി മാറ്റാനാണ് കരട് നയത്തില്‍ ശുപാര്‍ശ ഉണ്ടായിരുന്നത്.
പുതിയ നയ പ്രകാരം രണ്ടാം ക്ലാസ് വരെ വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്‌കമില്ല. പ്രീ പ്രൈമറി വിദ്യാഭ്യാസത്തിന്റെ മേല്‍നോട്ടം ഒന്നിലധികം മന്ത്രാലയങ്ങള്‍ക്കായിരിക്കുമെന്നും വിദ്യാഭ്യാസ നയത്തില്‍ പറയുന്നു. വിദ്യാഭ്യാസം, വനിത ശിശുക്ഷേമം, ആരോഗ്യം, തുടങ്ങിയ മന്ത്രാലയങ്ങള്‍ക്കായിരിക്കും പ്രീപ്രൈമറി വിദ്യാഭ്യാസത്തിന്റെ മേല്‍നോട്ടം.
സെക്കന്‍ഡറി തലത്തില്‍ സെമസ്റ്റര്‍ സമ്പ്രദായമാണ് ഉണ്ടാവുക. ഉന്നത വിദ്യാഭ്യാസ രംഗത്ത് റഗുലേറ്ററി ഏജന്‍സികളെ ഘട്ടം ഘട്ടമായി ഒഴിവാക്കുമെന്നും നയത്തില്‍ നിര്‍ദ്ദേശമുണ്ട്. 10,12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷാ സമ്പ്രദായങ്ങളിലും മാറ്റം വരും.
10+2 എന്ന നിലവിലെ രീതി മാറി 5+3+3+4 എന്ന ഘടനയിലേക്ക് വിദ്യാഭ്യാസ രീതി പരിഷ്‌കരിക്കാനാണ് തീരുമാനം. അഞ്ചാം ക്ലാസ് വരെ പഠനം മാതൃഭാഷയില്‍ തന്നെ നടത്താനും ഒന്ന് മുതല്‍ മൂന്ന് വരെയുള്ള ക്ലാസുകളില്‍ ഭാഷയും കണക്കും മാത്രം പഠിപ്പിക്കാനും പുതിയ നയത്തില്‍ ശുപാര്‍ശയുണ്ട്.
from mangalam.com https://ift.tt/3fiUHX0
via IFTTT
No comments:
Post a Comment