സ്വര്‍ണക്കടത്ത് തീവ്രവാദബന്ധത്തിലേക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, July 21, 2020

സ്വര്‍ണക്കടത്ത് തീവ്രവാദബന്ധത്തിലേക്ക്

കൊച്ചി: സ്വർണക്കടത്തിന് തീവ്രവാദസംഘങ്ങളുമായി ബന്ധമുണ്ടെന്നകാര്യം റിമാൻഡ് റിപ്പോർട്ടിലും ആവർത്തിച്ച് എൻ.ഐ.എ.. സ്വർണക്കടത്തിന്റെ സാമ്പത്തികകാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത് റമീസും മൂവാറ്റുപുഴ സ്വദേശി ജലാലും ചേർന്നാണ്. പലതരത്തിൽ തീവ്രവാദപ്രവർത്തനങ്ങൾക്ക് പണം നൽകാൻ കള്ളക്കടത്ത് ഉപയോഗിച്ചിട്ടുണ്ടെന്നാണു സംശയിക്കുന്നത്. നയതന്ത്രബാഗ് മറയാക്കി നടത്തിയ കള്ളക്കടത്ത് നയതന്ത്രതലത്തിലും പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഭീകരവാദ ബന്ധമുൾപ്പെടെ കള്ളക്കടത്തിന്റെ പ്രയോജനം പറ്റിയവരെയും കണ്ടെത്തേണ്ടതുണ്ട്. തെളിവെടുപ്പിൽ കണ്ടെത്തിയ ഡിജിറ്റൽ വീഡിയോ റെക്കോഡറിൽ കേസിലേക്കു തെളിവാകുന്ന നിർണായക ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ടെന്നു കരുതുന്നെന്നും അന്വേഷണസംഘം ബോധിപ്പിച്ചു. കസ്റ്റഡിയിലെടുത്ത ഇരുവരുടെയും ബാഗുകളിൽ തെളിവുകൾ കണ്ടെത്തി. സ്വർണം കടത്തിയ സംഭവത്തിൽ മുഖ്യകണ്ണി മലപ്പുറം സ്വദേശി കെ.ടി. റമീസാണെന്നും അറസ്റ്റിലായ സ്വപ്നാ സുരേഷും സന്ദീപ് നായരും കുറ്റം സമ്മതിച്ചെന്നും എൻ.ഐ.എ.യുടെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. സംഘത്തിന്റെ ആശയവിനിമയം ടെലിഗ്രാം ആപ്പിലൂടെയാണെന്നും എൻ.ഐ.എ. കണ്ടെത്തി. സ്വപ്നയുടെയും സന്ദീപിന്റെയും കസ്റ്റഡി നീട്ടണമെന്നാവശ്യപ്പെട്ടാണ് റിമാൻഡ് റിപ്പോർട്ട് നൽകിയത്. നേരത്തേ കസ്റ്റംസ് കണ്ടെത്തിയ കാര്യങ്ങളുമായി പൂർണമായും യോജിക്കുന്നതാണ് എൻ.ഐ.എ.യുടെ റിപ്പോർട്ട്. എന്നാൽ, എൻ.ഐ.എ.യുടെ കണ്ടെത്തലുകൾ സത്യമല്ലെന്നാരോപിച്ച് സ്വപ്ന കോടതിയിൽ ജാമ്യഹർജി നൽകി. സ്വപ്നയ്ക്കു ലഭിച്ചിരുന്ന പണം പലരൂപത്തിലാണ് നിക്ഷേപമാക്കിയിരുന്നത്. പല ബാങ്കുകളിൽ പണമിടപാടുകളുണ്ടായിരുന്നു. ചിലയിടങ്ങളിൽ സ്വർണനിക്ഷേപവുമുണ്ടായിരുന്നു. ഇവ പരിശോധിച്ചുവരികയാണ്. സന്ദേശങ്ങൾ വീണ്ടെടുക്കാൻ ശ്രമം സ്വപ്ന യു.എ.ഇ. കോൺസുലേറ്റ് പ്രതിനിധിയുമായി നടത്തിയ ചാറ്റുകൾ എൻ.ഐ.എ. കണ്ടെത്തി. സ്വർണം കസ്റ്റംസ് തടഞ്ഞുവെക്കുന്നതുമുതൽ സ്വപ്നയും സന്ദീപും പിടിയിലാകുന്നതുവരെയുള്ള സന്ദേശങ്ങൾ ടെലിഗ്രാം ആപ്പിൽ ഉണ്ടായിരുന്നു. ഇതിൽ പ്രധാനപ്പെട്ട സന്ദേശങ്ങൾ ഡിലീറ്റ് ചെയ്തിരുന്നു. ഇവ വീണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണ്. ആറു മൊബൈലും രണ്ടു ലാപ്ടോപ്പും ആറു മൊബൈൽ ഫോണുകളും രണ്ടു ലാപ്ടോപ്പുകളും സ്വപ്നയ്ക്കുണ്ടായിരുന്നു. ഇവയെല്ലാം പിടിച്ചെടുത്ത് പരിശോധിച്ചു. ഫോണുകളിൽ രണ്ടെണ്ണം ഫേസ് ലോക്ക് ചെയ്ത നിലയിലായിരുന്നു. ഇതു രണ്ടും സ്വപ്നയുടെ സാന്നിധ്യത്തിലാണ് തുറന്നുപരിശോധിച്ചത്. Content Highlight: Terror-funding in Kerala gold smuggling case


from mathrubhumi.latestnews.rssfeed https://ift.tt/39ePLBg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages