സ്വര്‍ണക്കടത്ത് കേസ്; ചോദ്യം ചെയ്യലിന് ശേഷം ശിവശങ്കറിനെ കസ്റ്റംസ് വീട്ടില്‍ എത്തിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, July 14, 2020

സ്വര്‍ണക്കടത്ത് കേസ്; ചോദ്യം ചെയ്യലിന് ശേഷം ശിവശങ്കറിനെ കസ്റ്റംസ് വീട്ടില്‍ എത്തിച്ചു

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യലിന് ശേഷം തിരികെ പൂജപ്പുരയിലെ വീട്ടില്‍ എത്തിച്ചു. നീണ്ട ഒന്‍പത് മണിക്കൂറാണ് ശിവശങ്കറിനെ ചോദ്യം ചെയ്തത്. ഇന്നലെ വൈകിട്ട് 5.30ന് ആരംഭിച്ച ചോദ്യം ചെയ്യല്‍ ഇന്ന് പുലര്‍ച്ചെ വരെ നീണ്ടു.

ഇന്നലെ വൈകിട്ട് ശിവശങ്കറിന്റെ വീട്ടിലെത്തിയ കസ്റ്റംസ് സംഘം അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്തത്. കൊച്ചിയില്‍നിന്ന് കസ്റ്റംസ് കമ്മിഷണറും ഉദ്യോഗസ്ഥരും വീഡിയോ കോണ്‍ഫറന്‍സ് വഴി ചോദ്യം ചെയ്യലിലുണ്ടായിരുന്നുവെന്നും വിവരമുണ്ട്. ഒരു ഐ.എ.എസ്. ഉദ്യോഗസ്ഥനെ രാത്രി വൈകിയും നീണ്ട ചോദ്യംചെയ്യലിന് വിധേയമാക്കുന്നത് അപൂര്‍വമാണ്.

സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട പല നിര്‍ണായക വിവരങ്ങളും ചോദ്യം ചെയ്യലില്‍ ലഭിച്ചതായാണ സൂചന. സ്വപ്ന സഹപ്രവര്‍ത്തകയും സരിത് സുഹൃത്തുമാണെന്ന് ശിവശങ്കര്‍ പറഞ്ഞതായാണ് വിവരം. സ്വപ്‌നയുമയി നാലുവര്‍ഷമായി പരിചയമുള്ളതായും ശിവശങ്കര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ശിവശങ്കര്‍ വാടകയ്‌കെടുത്ത ഫഌറ്റിന് സമീപത്തെ ഫഌറ്റില്‍ സ്വപ്നയുടെ ഭര്‍ത്താവും മകളും താമസിച്ചിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്.

ജൂലായ് ഒന്ന്, രണ്ട് തീയതകളില്‍ തിരുവനന്തപുരത്തെ ഹില്‍ട്ടണ്‍ ഇന്‍ ഹോട്ടലില്‍ തങ്ങിയ നാലുപേരെക്കുറിച്ചുള്ള സംശയത്തിന്റെ അടിസ്ഥാനത്തില്‍ താമസക്കാരുടെ രജിസ്റ്ററും സി.സി.ടി.വി. ദൃശ്യങ്ങളും കസ്റ്റംസ് സംഘം ശേഖരിച്ചു. ഇവരെ ശിവശങ്കര്‍ കണ്ടതിന്റെ ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്.



from mangalam.com https://ift.tt/3ew3CUA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages