കോഴിക്കോട്: അന്തരിച്ച, മാതൃഭൂമി മുൻ ചെയർമാനും മാനേജിങ് ഡയറക്ടറുമായിരുന്ന എം.പി. വീരേന്ദ്രകുമാറിന്റെ 84-ാം ജന്മദിനമായ ജൂലായ് 22-ന് അദ്ദേഹത്തെ അനുസ്മരിക്കുന്ന 'എം.പി. വീരേന്ദ്രകുമാർ-എ വെർച്വൽ ട്രിബ്യൂട്ട്' പരിപാടിയിൽ പ്രമുഖർ പങ്കെടുക്കും. 'എം.പി. വീരേന്ദ്രകുമാർ, എ ട്രൂ സെക്യുലർ' എന്ന വിഷയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംസാരിക്കും. 'ദ ഇമ്മോർട്ടൽ ലീഡർ ഓഫ് വയനാട്' എന്ന വിഷയത്തിൽ രാഹുൽ ഗാന്ധിയും 'ഹി വാസ് എ ട്രൂ പാർലമെന്റേറിയൻ' എന്ന വിഷയത്തിൽ സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും സംസാരിക്കും. കമൽഹാസൻ (ഇംപ്രിന്റ് ഓഫ് ആൻ ഒറിജിനൽ റൈറ്റർ), ജയപ്രദ (മൈ സിബ്ലിങ് ആൻഡ് ഫ്രണ്ട്), വന്ദന ശിവ (മൈ ഗ്രീൻ നൈറ്റ്), എൻ. റാം (മോർ എ ജേണലിസ്റ്റ് ദാൻ എ മീഡിയ ബാരൻ), ഐ.എൻ.എസ്. മുൻ പ്രസിഡന്റും പി.ടി.ഐ. മുൻ ചെയർമാനുമായ എച്ച്.എൻ. കാമ (ഹി വാസ് എ നാഷണൽ മീഡിയ ലീഡർ), ഇന്റർനാഷണൽ അഡ്വർടൈസിങ് അസോസിയേഷൻ ഗ്ലോബൽ ചെയർമാൻ ശ്രീനിവാസ സ്വാമി (ദ ബ്രാൻഡ് എം.പി.വി.), മിസോറം ഗവർണർ പി.എസ്. ശ്രീധരൻ പിള്ള, മാതൃഭൂമി ചെയർമാൻ ആൻഡ് മാനേജിങ് എഡിറ്റർ പി.വി. ചന്ദ്രൻ എന്നിവരാണ് പങ്കെടുക്കുന്ന മറ്റുള്ളവർ. Content Highlight: MP Veerendrakumar A Virtual Tribute
from mathrubhumi.latestnews.rssfeed https://ift.tt/3hpIr8M
via
IFTTT
No comments:
Post a Comment