ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങൾ അഭിമുഖീകരിക്കുന്ന വെട്ടുകിളി ഭീഷണിയെ നേരിടാൻ സഹായവുമായി വ്യോമസേന രംഗത്ത്. വ്യോമസേനയുടെ Mi-17 ഹെലികോപ്ടറുകൾ ഉപയോഗപ്പെടുത്തി വെട്ടുകിളികളെ തുരത്താനുള്ള നടപടി സർക്കാർ ആരംഭിച്ചു. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയാണ് വെട്ടുകിളികൾക്കെതിരെ പ്രയോഗിക്കാനാരംഭിച്ചിരിക്കുന്നത്. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് വെട്ടുകിളി കൂട്ടങ്ങളെ വേഗത്തിൽ കണ്ടെത്താനും കൂടുതലെണ്ണത്തിനെ ഒന്നിച്ച് നശിപ്പിക്കാനും കഴിയുമെന്ന് ഔദ്യോഗികവക്താവ് വ്യക്തമാക്കി. വെട്ടുകിളി കൂട്ടങ്ങൾക്ക് നേരെ ആകാശത്ത് നിന്ന് തന്നെ കീടനാശിനി പ്രയോഗം നടത്താനാവും. രാജസ്ഥാനിൽ വെട്ടുകിളി ശല്യം രൂക്ഷമായ സ്ഥലങ്ങളിൽ വ്യോമസേനാ ഹെലികോപ്ടറുകൾ ഞായറാഴ്ച തന്നെ പ്രതിരോധപ്രവർത്തനം ആരംഭിച്ചു. രണ്ട് മാസമായി ജോധ്പുരിൽ വെട്ടുകിളികൾ കൂട്ടമായി എത്തിച്ചേരുകയാണ്. പകുതിയോളം പ്രാണികളെ നശിപ്പിക്കാൻ സാധിച്ചതായാണ് സൂചന. ഇതാദ്യമായാണ് ഇത്തരമൊരു പ്രതിരോധപ്രവർത്തനത്തിൽ വ്യോമസേന പങ്കാളിയാവുന്നത്. കെനിയ, പാകിസ്താൻ, ആഫ്രിക്ക തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നാണ് വെട്ടികിളികൾ കൂട്ടമായി എത്തുന്നത്. കാലാവസ്ഥാ വ്യതിയാനവും ചുഴലിക്കാറ്റുമൊക്കെ ഇവയുടെ ദേശാടനത്തിന് കാരണമാകാറുണ്ട്. അടുത്ത മാസം ഇവയുടെ ശല്യം കൂടുതൽ രൂക്ഷമാകാനിടയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ഇവയ്ക്കെതിരെ നേരത്തെ വിവിധ മാർഗങ്ങൾ പ്രയോഗിച്ചിരുന്നുവെങ്കിലും ഫലം കണ്ടില്ല.
from mathrubhumi.latestnews.rssfeed https://ift.tt/3f6ctO3
via
IFTTT
No comments:
Post a Comment