തിരുവല്ല: സുപ്രിയ കൈപിടിച്ച് ബസിൽ കയറ്റിവിട്ട കാഴ്ചയില്ലാത്ത വയോധികനെ ഒടുവിൽ കണ്ടെത്തി; പണിപൂർത്തീകരിക്കാത്ത വീട്ടിൽ. കറ്റോട്ട് തലപ്പാലയിൽ ജോസ്(62)ആണ് ജൂലായ് എട്ടിന് വസ്ത്രശാലയിലെ ജീവനക്കാരിയായ സുപ്രിയയുടെ കരുതലിൽ ബസിൽ കയറിയത്. പാഞ്ഞുവരുന്ന വാഹനങ്ങൾക്കിടയിൽ ദിക്കറിയാതെനിന്ന ജോസിനെ സുപ്രിയ ഓടിയെത്തി കൈപിടിച്ച് ബസിൽകയറ്റിവിട്ട ദൃശ്യങ്ങൾ ലോക്ഡൗൺകാലത്തെ നന്മയുടെ പ്രതീകമായി മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു.ആ വയോധികനാരെന്ന് അന്ന് തിരിച്ചറിഞ്ഞില്ല. സൗഹൃദവേദിയെന്ന സംഘടനയുടെ പ്രവർത്തകരാണ് ജോസിനെ തിരഞ്ഞ് കണ്ടെത്തുന്നത്. 15 വർഷമായി പൂർണമായും കാഴ്ചശക്തി നഷ്ടപ്പെട്ടയാളാണ് ജോസ്. തിരുവല്ല താലൂക്കാശുപത്രിയിൽ മരുന്നുവാങ്ങാൻപോയി മടങ്ങുമ്പോഴാണ് കുരിശുകവലയിൽ വഴിമധ്യേ തപ്പിത്തിരഞ്ഞത്.ഭാര്യയും മൂന്ന് മക്കളും അടങ്ങുന്നതാണ് ജോസിന്റെ കുടുംബം. മൂത്തമകൻ ഹെയർസ്റ്റൈൽ സ്ഥാപനത്തിൽ ജോലിക്ക് പോകുന്നതിലൂടെ കിട്ടുന്നതാണ് കുടുംബത്തിന്റെ വരുമാനം. രണ്ടാമത്തെ മകൻ ഐ.ടി.ഐ. പഠനം കഴിഞ്ഞു. ഇളയമകൾ ഇത്തവണ പത്താംക്ലാസ് കഴിഞ്ഞു.10 വർഷംമുമ്പ് വിവിധ സംഘടനകളുടെ സഹായത്തോടെ പണിതുടങ്ങിയ വീട് ഇനിയും പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല. സൗഹൃദവേദി ചെയർമാൻ ജോൺസൺ വി.ഇടിക്കുള, സിബി സാം തോട്ടത്തിൽ പി.ഡി.സുരേഷ്, സിബി സാം തോട്ടത്തിൽ, വിൻസൺ പൊയ്യാലുമാലിൽ, സുരേഷ് വാസവൻ എന്നിവരാണ് ജോസിനെ വീട്ടിൽച്ചെന്ന് കണ്ടത്.
from mathrubhumi.latestnews.rssfeed https://ift.tt/32pxAHF
via
IFTTT
No comments:
Post a Comment