ബെംഗളുരുവിലേക്ക് കടക്കും മുമ്പ് സ്വപ്‌ന സരിത്തിന്റെ വീട് സന്ദര്‍ശിച്ചുവെന്ന്‌ അഭിഭാഷകന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, July 16, 2020

ബെംഗളുരുവിലേക്ക് കടക്കും മുമ്പ് സ്വപ്‌ന സരിത്തിന്റെ വീട് സന്ദര്‍ശിച്ചുവെന്ന്‌ അഭിഭാഷകന്‍

തിരുവനന്തപുരം: സ്വർണക്കടത്തുകേസിൽ നിർണായക വെളിപ്പെടുത്തൽ. ബെംഗളുരുവിലേക്ക് കടക്കും മുമ്പ് സ്വപ്ന സരിത്തിന്റെ വീട് സന്ദർശിച്ചിരുന്നതായി സരിത്തിന്റെ അഭിഭാഷകൻ കേസരി കൃഷ്ണൻനായർ പറഞ്ഞു. സരിത്തിന്റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു സ്വപ്നയുടെ സന്ദർശനം. ഇതിനുശേഷമാണ് സ്വപ്ന തിരുവനന്തപുരം വിട്ടത്. സ്വർണക്കടത്തുകേസിൽ ആദ്യം പിടിയിലാകുന്നത് സരിത്താണ്. അഭിഭാഷകൻ പറയുന്നത് ഇങ്ങനെ സരിത്ത് അറസ്റ്റിലായതിന് ശേഷം സ്വപ്ന വിളിച്ചതുപ്രകാരം അവർക്കൊപ്പം സരിത്തിന്റെ വീട്ടിൽ പോയിരുന്നു. സ്വപ്നയ്ക്കൊപ്പം മകൾ, മകൻ, ഭർത്താവ് എന്നിവർ ഉണ്ടായിരുന്നു. അവിടെ ചെന്നപ്പോഴാണ് സരിത്തിന്റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തിയ കാര്യം അറിയുന്നത്. റെയ്ഡിൽ ഒന്നും കണ്ടെത്തിയിരുന്നില്ല. സ്വപ്ന അകത്തേക്ക് പോലും കയറിയില്ല. അച്ഛനോടും അമ്മയോടും സംസാരിക്കുകയാണ് ഉണ്ടായത്. സരിത്തിന്റെ അമ്മ വികാരഭരിതയായി സ്വപ്നയെ വന്ന് കെട്ടിപ്പിടിക്കുന്നുണ്ടായിരുന്നു. മകനെ മടക്കിക്കൊണ്ടുവരും എന്ന് മാതാപിതാക്കളെ ആശ്വസിപ്പിച്ചു. സരിത്ത് പിടിയിലായ വാർത്തയെ തുടർന്ന് അമ്പലമുക്കിലെ വസതിയിലെത്തി ഭർത്താവും മക്കളുമായാണ് സ്വപ്ന സരിത്തിന്റെ വീട്ടിലെത്തുന്നത്. തന്നെ കേസരി കൃഷ്ണൻനായരെ പാളയത്ത് നിന്ന് കൂട്ടിയതെന്നും അദ്ദേഹം പറഞ്ഞു. സ്വപ്നയുടെ ഫോണിന്റെ ടവർ ലൊക്കേഷൻ പരിശോധിച്ചതിലും ഈ യാത്ര സംബന്ധിച്ച് തെളിവുണ്ട്. അമ്പലമുക്കിൽ നിന്ന് പാച്ചല്ലൂരിലേക്കാണ് സ്വപ്ന എത്തുന്നത് അവിടെ നിന്ന് പൂജപ്പുര എത്തുന്നതോടെയാണ് സ്വപ്നയുടെ ഫോൺ സ്വിച്ച് ഓഫ് ആകുന്നത്. Content Highlights: Gold smuggling case Sariths Adv.Kesari Krishnan Nair swpna Suresh


from mathrubhumi.latestnews.rssfeed https://ift.tt/3haXx1U
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages