ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കുപ്രസിദ്ധ ഗുണ്ട വികാസ് ദുബെയുടെ അടുത്ത അനുയായിയേയും പോലീസ് ഏറ്റുമുട്ടലില്‍ വധിച്ചു. അമര്‍ ദുബെ ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച പുലര്‍ച്ചെ മധ്യപ്രദേശിലേക്ക് പോകുന്നതിനിടെ ഹമിര്‍പുരിലെ മോഥയില്‍ വച്ചാണ് ഇയാളെ വധിച്ചത്. പോലീസ് തേടുന്ന കുറ്റവാളികളുടെ പട്ടികയില്‍ ഇയാളുമുണ്ടായിരുന്നു. ഇയാളില്‍ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
ഈ മാസം എട്ടിന് വികാസ് ദുബെയും സംഘമായി കാണ്‍പൂരിലുണ്ടായ ഏറ്റുമുട്ടലില്‍ എട്ടു പോലീസുകാരെ ദാരുണമായി വധിച്ചിരുന്നു. ഒരു നാട്ടുകാരനു നേര്‍ക്കുണ്ടായ വധശ്രമക്കേസില്‍ വികാസ് ദുബെയെ അറസ്റ്റു ചെയ്യാന്‍ പോലീസ് സംഘത്തെ വഴിയില്‍ തടഞ്ഞുനിര്‍ത്തി വെടിവയ്ക്കുകയായിരുന്നൂ. പോലീസില്‍ നിന്നുള്ള ഒറ്റാണ് വികാസിന് പോലീസ് സംഘത്തെ ആക്രമിക്കാന്‍ സഹായിച്ചതെന്ന വിവരവും പുറത്തുവന്നിരുന്നു. വികാസിന്റെ കൂട്ടാളികളായ രണ്ടുപേരെ ബിക്രുവില്‍ നടന്ന ഏറ്റുമുട്ടലില്‍ പോലീസ് വധിച്ചിരുന്നു.
[IMG]
അതിനിടെ, വികാസ് ദുബെ ഫരീദാബാദിലുണ്ടെന്ന സൂചനയും പോലീസിന് ലഭിച്ചു. വികാസ് ദുബെ അവിടെ ഒരു ഹോട്ടലില്‍ എത്തിയ സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചു. മാസ്‌ക് ധരിച്ച് ദുബെ എന്നു സംശയിക്കുന്നയാളുടെ ചിത്രമാണ് പോലീസിന് ലഭിച്ചത്. ഹോട്ടലിലെ രണ്ട് ജീവനക്കാരെ ചോദ്യം ചെയ്തതില്‍ നിന്ന് പോലീസ് എത്തുന്നതിന് മിനിറ്റുകള്‍ക്ക് മുന്‍പ് ദുബെ ഹോട്ടലില്‍ നിന്ന് രക്ഷപ്പെട്ടതായി വ്യക്തമായി. ഹോട്ടലിലെ റെയ്ഡില്‍ നാല് പിസ്റ്റളുകള്‍ പിടിച്ചെടുത്തു.
ഫരീദാബാദ്- ഗുഡ്ഗാവ് അതിര്‍ത്തിയില്‍ വലിയ ജാഗ്രതയാണ് പോലീസ് പുലര്‍ത്തുന്നത്. ഇയാള്‍ ഡല്‍ഹിയിലേക്ക് കടക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണിത്. ഇയാളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് പോലീസ് രണ്ടര ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.
from mangalam.com https://ift.tt/2VVW8E5
via IFTTT
No comments:
Post a Comment