സച്ചിന്‍ പൈലറ്റ് ബിജെപിയിലെത്തുമോ?; ചര്‍ച്ചയ്ക്ക് സിന്ധ്യയെ നിയോഗിച്ച് പാര്‍ട്ടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, July 14, 2020

സച്ചിന്‍ പൈലറ്റ് ബിജെപിയിലെത്തുമോ?; ചര്‍ച്ചയ്ക്ക് സിന്ധ്യയെ നിയോഗിച്ച് പാര്‍ട്ടി

ജയ്പുർ: രാജസ്ഥാൻ കോൺഗ്രസിലെ പ്രതിസന്ധിയിൽ കരുനീക്കം സജീവമാക്കി ബി.ജെ.പി. മുഖ്യമന്ത്രി ഗഹലോത്തുമായി ഇടഞ്ഞതിനു പിന്നാലെ ഉപമുഖ്യമന്ത്രി പദവും പിസിസി അധ്യക്ഷ പദവും നഷ്ടമായി, കോൺഗ്രസ് ചിറകരിഞ്ഞ സച്ചിനെ ബിജെപിയിലെത്തിക്കാൻ പാർട്ടി നിയോഗിച്ചത് ജ്യോതിരാദിത്യ സിന്ധ്യയെ. മധ്യപ്രദേശ് കോൺഗ്രസിൽ കമൽനാഥുമായുണ്ടായ പടലപ്പിണക്കെ തുടർന്നാണ് സിന്ധ്യ ബി.ജെ.പിയിലെത്തിയത്. രാജസ്ഥാനിലെ രാഷ്ട്രീയ നീക്കങ്ങളുടെ ദൗത്യം ബിജെപി ഏൽപിച്ചിരിക്കുന്നത് കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്തിനെയാണ്. മധ്യപ്രദേശിലേതിനു സമാനമായ ഒരു ചടുലനീക്കത്തിന് രാജസ്ഥാനിൽ ബി.ജെ.പി. ശ്രമിക്കുന്നില്ലെന്ന് പാർട്ടിയിലെ മുതിർന്ന നേതാവ് വ്യക്തമാക്കി. ഗഹലോത്ത് സർക്കാറിനെ താഴെയിറക്കാൻ ആവശ്യമായ എം.എൽ.എമാർ സച്ചിനൊപ്പമില്ല എന്നതാണ് ബി.ജെ.പി. കളത്തിലിറങ്ങാൻ മടിക്കുന്നതിനു പിന്നിലെ കാര്യം. രാജസ്ഥാനിൽ സച്ചിനെ ബി.ജെ.പിയിലേക്ക് കൊണ്ടുവരുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കാരണം രാജസ്ഥാൻ ബി.ജെ.പിയിൽ തന്നെ രണ്ട് പക്ഷങ്ങളുണ്ട്. ഒന്ന്- മുൻമുഖ്യമന്ത്രി വസുന്ധര രാജെ നേതൃത്വം നൽകുന്നത്. മറ്റൊന്ന് മോദിയും ഷായും പിന്തുണയ്ക്കുന്ന വിഭാഗവും. ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ സതീഷ് പൂനിയ, ഗുലാബ് ചന്ദ് കതാരിയ, രാജേന്ദ്ര സിങ് റാത്തോഡ്, ഗജേന്ദ്ര സിങ് തുടങ്ങിയവരാണ് ഈ പക്ഷത്തുള്ളത്. ആർ.എസ്.എസിന്റെ പിന്തുണയും ഇവർക്കാണുള്ളത്. ജ്യോതിരാദിത്യയ്ക്ക് വാഗ്ദാനം ചെയ്തതു പോലെ കേന്ദ്രമന്ത്രി പദം സച്ചിനും ബിജെപി മുന്നോട്ടുവെക്കുന്നുണ്ട്. പക്ഷേ ബിജെപിയിൽ തത്കാലം ചേരാൻ സച്ചിന് താത്പര്യമില്ലെന്ന് അദ്ദേഹത്തിന്റെ വിശ്വസ്തർ പറയുന്നത്. സച്ചിന് രാജസ്ഥാനിൽ മുഖ്യമന്ത്രിസ്ഥാനം നൽകുക ബിജെപിക്ക് എളുപ്പമല്ല. വസുന്ധര രാജയ്ക്കാണ് അവിടെ ബിജെപി എംഎൽഎമാരിൽ വലിയൊരു വിഭാഗത്തിന്റെ പിന്തുണ. content highlights: bjp assigns jyotiraditya scindia to deal with sachin pilot


from mathrubhumi.latestnews.rssfeed https://ift.tt/30hFIaC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages