ആഡംബര ജീവിതം കടക്കെണിയിലാക്കി; ഫൈസലിന്റെ സ്വര്‍ണക്കടത്ത് നട്ടംതിരിഞ്ഞതോടെ ; നാട്ടില്‍ കടം വീട്ടാനുള്ളത് പത്തു കോടിയോളം രൂപ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, July 19, 2020

ആഡംബര ജീവിതം കടക്കെണിയിലാക്കി; ഫൈസലിന്റെ സ്വര്‍ണക്കടത്ത് നട്ടംതിരിഞ്ഞതോടെ ; നാട്ടില്‍ കടം വീട്ടാനുള്ളത് പത്തു കോടിയോളം രൂപ

കൊച്ചി : ഫൈസല്‍ ഫരീദ് സ്വര്‍ണക്കടത്തിലേക്കു തിരിഞ്ഞതു കടംകയറി നട്ടംതിരിഞ്ഞപ്പോഴെന്നു കസ്റ്റംസ്. പലര്‍ക്കുമായി നാട്ടില്‍ പത്തു കോടിയോളം രൂപ ഇയാള്‍ നല്‍കാനുണ്ട്. പണം കിട്ടാനുള്ളവര്‍ ഭീഷണി ഉള്‍പ്പെടെ നിരന്തരം സമ്മര്‍ദ്ദം ചെലുത്തുന്നതിനിടെയാണു സ്വര്‍ണക്കടത്തിനു തയാറായത്. അറിയപ്പെടുന്ന കുടുംബത്തിലെ അംഗമായിട്ടും കടക്കെണിയിലായത് ആഡംബര ജീവിതം മൂലമെന്നും കസ്റ്റംസ്.

എന്‍.ഐ.എ. കേസില്‍ പ്രതിയായതോടെ കടം നല്‍കിയവര്‍ തത്കാലം തന്നെ തേടിവരില്ലെന്നാണു ഫൈസലിന്റെ പ്രതീക്ഷ. തേടിവന്നാല്‍ കേസില്‍പ്പെടാമെന്ന ഭയമുള്ളതിനാല്‍ ഫോണ്‍പോലും ചെയ്യാന്‍ പലരും തയാറാവില്ല. ഇതു ഫൈസലിനെ സംബന്ധിച്ചിടത്തോളം ആശ്വാസമാണ്. കടം നല്‍കിയവരില്‍ ഏറെയും ജൂവലറി ഉടമകളാണ്. ജീവിതം ഉല്ലാസമാക്കാന്‍ ഫൈസല്‍ പല ബിസിനസുകളും നടത്തിയെങ്കിലും വിജയിച്ചില്ല.

ആഡംബര കാറുകളുടെ വര്‍ക്‌ഷോപ്പ് ഫൈസല്‍ ദുബായില്‍ നടത്തുന്നുണ്ട്. ദുബായില്‍ നിന്നു 90 ദിവസത്തെ വാടകയ്ക്കു കോടികള്‍ വിലയുള്ള വാഹനങ്ങളെടുക്കും. ഡ്യൂട്ടി അടയ്ക്കാതെ ഈ വാഹനം ഇന്ത്യയില്‍ കൊണ്ടുവന്നു മൂന്നുമാസം വരെ ഉപയോഗിക്കാം. ഇത്തരത്തില്‍ സമ്പന്നനായ ദുബായ്ക്കാരനെന്നു നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചാണു കടം വാങ്ങിക്കൂട്ടിയത്.

ദുബായില്‍ നാട്ടില്‍ എസ്‌റ്റേറ്റ് വാങ്ങിയെന്നുകാണിച്ചു രേഖകള്‍ ഈടുവച്ചു അവിടത്തെ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍നിന്നും വന്‍ തുകയും വായ്പയെടുത്തിട്ടുണ്ട്. കേരളത്തില്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ തയ്യാറാക്കി നല്‍കുന്നവരുമായി െഫെസലിനു ബന്ധമുണ്ടെന്ന സംശയവുമുണ്ട്. വ്യാജ ഡോക്യുമെന്റുകള്‍ കാണിച്ചാണു സ്വകാര്യ പണമിടപാടുകാരില്‍ നിന്നും തുക വാങ്ങുന്നത്. വലിയ ബിസിനസുണ്ടെന്നു കാണിക്കാനാണു ജിംനേഷ്യം, കാര്‍ വര്‍ക്ക്‌ഷോപ്പ് തുടങ്ങിയവ ഇയാള്‍ ദുബായില്‍ ആരംഭിച്ചത്. എന്നാല്‍ ഈ സ്ഥാപനങ്ങളും നഷ്ടത്തിലായിരുന്നു.



from mangalam.com https://ift.tt/2DWI3Qx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages