കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ ഇരുപതിലധികം ഹവാല സംഘങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നു കസ്റ്റംസ് കണ്ടെത്തല്‍. സരിത്ത് ഉള്‍പ്പെടെ 13ഓളം പേരാണ് ഇതുവരെ പിടിയിലായിട്ടുള്ളത്. പിടിയിലായവരില്‍ സരിത് ഒഴിച്ചുള്ള 12 പേര്‍ക്കും നേരിട്ടോ അല്ലാതെയോ ഹവാല സംഘങ്ങളുമായി ബന്ധമുള്ളതായാണു കസ്റ്റംസിനു ലഭിച്ച വിവരം.
സരിത്തില്‍ നിന്ന് ഏറ്റുവാങ്ങുന്ന കള്ളക്കടത്ത് സ്വര്‍ണം സന്ദീപ് നായര്‍, കെ.ടി. റമീസിനെ ഏല്‍പിക്കുകയാണു ചെയ്തിരുന്നത്. കെ.ടി. റമീസ് ഇത് പി.ടി. അബ്ദു, മുഹമ്മദ് ഷാഫി, എടക്കണ്ടന്‍ സെയ്തലവി, ജലാല്‍ മുഹമ്മദ് എന്നിവര്‍ക്കു നല്‍കും. ഈ 4 പേരാണു കേസില്‍ പിടിയിലായാവരടക്കമുള്ള മറ്റ് ഹവാല ഇടപാടുകാര്‍ക്കു സ്വര്‍ണം പങ്കിട്ടു നല്‍കിയിരുന്നത്.
ഇത്തരത്തില്‍ എത്തിച്ചിരുന്ന സ്വര്‍ണത്തിന്റെ ഏറിയ പങ്കും സംസ്ഥാനത്തിന് പുറത്താണ് വിറ്റിരുന്നത്. പിടിയിലായ ഓരോരുത്തരും കോടിക്കണക്കിനു രൂപയാണ് ഇറക്കിയത്. ഇവര്‍ മറ്റു ഹവാല ഇടപാടുകാരില്‍ നിന്നു പണം സംഘടിപ്പിച്ചിട്ടുണ്ടാകാമെന്നും സ്വര്‍ണക്കടത്തില്‍ ഉള്‍പ്പെട്ട ഹവാല ഇടപാടുകാരുടെ എണ്ണം ഇരുപതില്‍ അധികമാകാമെന്നും കസ്റ്റംസ് വിലയിരുത്തുന്നു.
അതേസമയം, സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിനെ ദുബായ് പോലീസ് ചോദ്യം ചെയ്തു. എന്‍ഐഎ ആവശ്യപ്പെട്ടാല്‍ ഏതു സമയവും അറസ്റ്റ് ചെയ്തു കൈമാറാന്‍ കഴിയുംവിധം നിരീക്ഷണത്തിലാണ്.
from mangalam.com https://ift.tt/3hgsSQv
via IFTTT
No comments:
Post a Comment