ദിവസവും പത്തോളം വിളികൾ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, July 25, 2020

ദിവസവും പത്തോളം വിളികൾ

തിരുവനന്തപുരം: സ്വർണക്കടത്ത് പിടികൂടിയ ദിവസങ്ങളിൽ അറ്റാഷേയുടേതെന്നുകരുതുന്ന രണ്ടുനമ്പറുകളിൽനിന്ന് സ്വപ്നയ്ക്ക് തുടർച്ചയായി ഫോൺവിളികൾ വന്നതായി തെളിവുകൾ. അവർ തിരിച്ചും വിളിച്ചിട്ടുണ്ട്. സ്വർണം എത്തിയ ജൂൺ 30 മുതൽ ജൂലായ് അഞ്ചുവരെയുള്ള ദിവസങ്ങളിൽ ഇരുവരും തമ്മിലുള്ള ഫോൺവിളി നൂറോളംതവണയാണ്. സ്വപ്നയുടെ ജൂൺ, ജൂലായ് മാസങ്ങളിലെ ടെലിഫോൺ രേഖകളാണു പുറത്തുവന്നത്. ജൂണിൽ മിക്കദിവസങ്ങളിലും ഒന്നിലേറെ തവണയായിരുന്നു സംസാരം. കാർഗോയിൽ പാഴ്‌സലെത്തിയ ജൂൺ 30-നും അതിനുമുമ്പുള്ള ദിവസങ്ങളിലും ഒന്പതുതവണയിലധികമാണ് സംസാരം. കസ്റ്റംസ്, പാഴ്‌സൽ തടഞ്ഞുവെച്ച ദിവസങ്ങളിലും ഒട്ടേറെത്തവണ ഇവർ വിളിച്ചു. ജൂലായ് മൂന്നിന് 20 തവണ ഇവർ തമ്മിൽ സംസാരിച്ചിട്ടുണ്ട്. ആ സമയത്ത്, പാഴ്‌സലിൽ സ്വർണമാണെന്ന് അധികൃതർ സ്ഥിരീകരിച്ചിരുന്നു. പാഴ്‌സലുകൾ പൊട്ടിച്ച് സ്വർണം പുറത്തെടുത്ത ജൂലായ് അഞ്ചിന് എട്ടുതവണയോളം സംസാരിച്ചു. തുടർന്നാണ് സ്വപ്ന ഫോൺ സ്വിച്ച് ഓഫാക്കി ഒളിവിൽപ്പോയത്.സ്വപ്നയ്ക്ക് ഒന്നിലേറെ മൊബൈൽ ഫോണുകളുണ്ടെന്നു കണ്ടെത്തിയിരുന്നു. മറ്റുനമ്പറുകളുടെ ഫോൺവിവരങ്ങളൊന്നും പറത്തുവന്നിട്ടുമില്ല.


from mathrubhumi.latestnews.rssfeed https://ift.tt/2CGPnzI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages